കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്

കോന്നി: കോന്നി കല്ലേലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വകയാര്‍ നടുവിലത്ത് ബെനഡിക്ട് ജോർജിനാണ്​ (43)പരിക്കേറ്റത്. വകയാറിലെ വീട്ടില്‍നിന്നും കൊക്കാത്തോട്ടിലേക്ക് റബ്ബര്‍ ടാപ്പിങ്ങിന്​ പോകുമ്പോഴായിരുന്നു സംഭവം. കല്ലേലി മേസ്തിരികാനയുടെ സമീപത്ത് വെച്ച് കൊമ്പനാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. സഞ്ചരിച്ചിരുന്ന ബൈക്ക് ആന തട്ടിയിടുകയും നശിപ്പിക്കുകയും ചെയ്തു. നിലത്തുവീണ ബെനഡിക്ടി​ൻെറ മുകളിലൂടെ നടന്നുനീങ്ങിയ ആന അച്ചന്‍കോവിലാറില്‍ ഇറങ്ങി വനത്തിലേക്ക് പോയി. പരിക്കേറ്റ ബെനഡിക്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.