തോമ്പിക്കണ്ടത്ത് കാട്ടുപന്നികൾ ജീവിതം കുത്തിമറിക്കുന്നു

റാന്നി: തോമ്പിക്കണ്ടത്ത് കാട്ടുപന്നികൾ കൃഷിയും കർഷകരുടെ ജീവിതവും കുത്തിമറിക്കുന്നു. വിതച്ച വിളകള്‍ നശിപ്പിച്ച് കാട്ടുപന്നികളുടെ വിളയാട്ടം വീണ്ടും തുടങ്ങിയത് കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്​. കഴിഞ്ഞ ദിവസം തോമ്പിക്കണ്ടം പുത്തന്‍പറമ്പില്‍ പി.സി. എബ്രഹാമി‍ൻെറ മരച്ചീനി കൃഷിയാണ് ഒന്നുപോലും ബാക്കിവെക്കാതെ നശിപ്പിച്ചത്. വിളവെടുപ്പിന് പാകമായ മരച്ചീനിയാണ് കുത്തിമറിച്ചത്. തോമ്പിക്കണ്ടം മോന്‍സിപ്പടിക്ക്​ സമീപം 22കെ.വി വൈദ്യുതിലൈന്‍ കടന്നുപോകുന്ന സ്ഥലം പാട്ടത്തിന് എടുത്ത്​ കൃഷി ചെയ്യുകയായിരുന്നു. ഇടക്കാലത്ത് വലിയ ശല്യമില്ലായിരുന്നു. എന്നാൽ, പന്നികള്‍ വീണ്ടും കൂട്ടത്തോടെ ഇറങ്ങിയതായാണ് കര്‍ഷകര്‍ പറയുന്നത്. വേലി കെട്ടി തിരിച്ച കൃഷിയിടങ്ങളിലാണ് കഴിഞ്ഞ രാത്രി പന്നികള്‍ ഇറങ്ങിയത്. Ptl rni - 1 Pig. ഫോട്ടോ:തോമ്പിക്കണ്ടം പുത്തന്‍പറമ്പില്‍ പി.സി. എബ്രഹാമി‍ൻെറ മരച്ചീനി കാട്ടുപന്നികള്‍ നശിപ്പിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.