കടമ്മനിട്ട റോഡിൽ അറ്റകുറ്റപ്പണി തുടങ്ങി

പത്തനംതിട്ട: തകർന്ന് താറുമാറായ കടമ്മനിട്ട റോഡിലെ കുഴികൾ അടക്കുന്ന പണികൾ ആരംഭിച്ചു. വർഷങ്ങളായി ടാറിങ്​ നടക്കാത്ത റോഡിൽ വലിയ കുഴികളാണ് രൂപപെട്ടിരിക്കുന്നത്. കുഴികളിൽ ചാടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. റോഡ് ആധുനിക രീതിയിൽ നിർമിക്കാൻ ഉത്തരവായി നിർമാണോദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങളായി. നിർമാണചുമതല കെ.എസ്.ടി.പിയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ശബരിമലയിലേക്കുള്ള തങ്കഅങ്കി ഘോഷയാത്ര കടന്നുപോകുന്നതിനാൽ അടിയന്തരമായി കുഴികളടക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിം കുട്ടി കെ.എസ്.ടി.പി ഉദ്യോഗസ്ഥർക്ക് കത്ത് നൽകിയിരുന്നു. റോഡി​ൻെറ നവീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി തുടങ്ങണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. Photai : കടമ്മനിട്ട റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.