വയോധികനെ ഹണി ട്രാപ്പിൽ കുരുക്കിയ സംഭവം; പ്രതിയുമായി തെളിവെടുത്തു

പന്തളം: വയോധികനെ ഹണി ട്രാപ്പിൽ കുരുക്കി പണംതട്ടിയ മുഖ്യപ്രതി സിന്ധുവിനെ കസ്​റ്റഡിയിൽ വാങ്ങിയ പൊലീസ് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച ഉച്ചയോടുകൂടിയാണ്​ തെളിവെടുപ്പ് ആരംഭിച്ചത്. വയോധികനെ ഹണി ട്രാപ്പിൽ കുരുക്കി 2.18 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ യുവതിയും കൂട്ടാളികളും റിമാൻഡിലായിരുന്നു. വയോധികനിൽനിന്ന് തട്ടിയ സ്വർണമോതിരം പണയംവെച്ചത്​ പൂഴിയക്കാട് ചിറമുടിയി​െല സ്ഥാപനത്തിൽനിന്ന്​ പൊലീസ് കണ്ടെത്തി. ചെക്കുകൾ മാറിയ ധനകാര്യ സ്ഥാപനത്തിൽ എത്തിച്ചും തെളി​െവടുപ്പ് നടത്തി. പന്തളം മുടിയൂർക്കോണം സ്വദേശി 76കാരനെയാണ് സംഘം തന്ത്രപൂർവം ഹണി ട്രാപ്പിൽ കുരുക്കിലാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.