അടൂർ ജനറൽ ആശുപത്രി സീവേജ് ട്രീറ്റ്മെൻറ്​ പ്ലാൻറ് വൈകുന്നു

അടൂർ ജനറൽ ആശുപത്രി സീവേജ് ട്രീറ്റ്മൻെറ്​ പ്ലാൻറ് വൈകുന്നു അടൂർ: ജനറൽ ആശുപത്രിയിൽ സീവേജ് ട്രീറ്റ്മൻെറ്​ പ്ലാൻറ് സ്ഥാപിക്കുന്നത് വൈകുന്നു. മാസങ്ങൾക്ക് മുമ്പ് ശൗചാലയ ടാങ്ക് പൊട്ടിയൊലിച്ചത് വാർത്തയായതിനെ തുടർന്നാണ് സീവേജ് ട്രീറ്റ്മൻെറ് പ്ലാൻറിന് തുക അനുവദിച്ചത്. രണ്ടരവർഷം മുമ്പ്​ 90 ലക്ഷംരൂപ ആരോഗ്യവകുപ്പ് നാഷനൽ ഹെൽത്ത് മിഷന് കൈമാറിയെങ്കിലും പ്ലാൻറ് നടപ്പായില്ല. ദിനംപ്രതി ഒന്നരലക്ഷം ലിറ്റർ ശേഷിയുള്ള പ്ലാൻറാണ് സ്ഥാപിക്കേണ്ടത്. എന്നാൽ, ഇതുവരെ ടെൻഡർ നടപടിപോലുമായിട്ടില്ല. നാഷനൽ ഹെൽത്ത് മിഷൻ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 250ലധികം രോഗികളെ കിടത്തിച്ചികിത്സിക്കുന്ന ഇവിടെ സെപ്റ്റിക് ടാങ്കുകൾ പൊട്ടിയൊലിക്കുന്നത് പതിവാണ്. ഇതിന് പരിഹാരമായി സ്വീവേജ് ട്രീറ്റ്മൻെറ് പ്ലാൻറ് നിർമിക്കാൻ പദ്ധതി തയാറാക്കിയത്. ആശുപത്രിക്ക് സമീപമാണ് ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളജ് സ്ഥിതിചെയ്യുന്നത്. സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ചാൽ ഇതി​ൻെറ ദുർഗന്ധം മൂലം സമീപത്തെ കോളജിലൊ ആശുപത്രിയിലോ നിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്​. ആശുപത്രിക്ക് നിരവധി പദ്ധതികൾ തയാറാക്കുന്നുണ്ടെങ്കിലും അവയെല്ലാം ഫയലുകളിൽ ഉറങ്ങുകയാണ്. ആരോഗ്യമന്ത്രി പ്രതിനിധീകരിക്കുന്ന ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രിയാണ് അടൂരിലേത്. എം.സി റോഡിൽ തിരുവനന്തപുരത്തിനും കോട്ടയത്തിനും ഇടക്കുള്ള ഈ ആശുപത്രിയിൽ അടിസ്ഥാന സൗകര്യം പോലും ഇ​െല്ലന്നതാണ് വസ്തുത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.