അടൂർ: എൽ.ഡി.എഫ് ഭരണകാലത്ത് തദ്ദേശസ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ അവതാളത്തിലാക്കുന്നത് സ്ഥിരം കാഴ്ചയാണെന്ന് ഡി.സി.സി പ്രസിഡൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഒരുവർഷം പൂർത്തിയായ നഗരസഭ കൗൺസിലിൻെറ വാഗ്ദാന ലംഘനങ്ങൾക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടൂർ പട്ടണത്തിൻെറ വികസനത്തിന് കഴിഞ്ഞ ആറുവർഷത്തെ നഗരസഭ ഭരണത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പുതിയ ഭരണസമിതി വന്നശേഷം വാഗ്ദാന ലംഘനങ്ങൾ മാത്രമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡൻറ് ഷിബു ചിറക്കരോട്ട് അധ്യക്ഷതവഹിച്ചു. തോപ്പിൽ ഗോപകുമാർ, ഏഴംകുളം അജു, പഴകുളം ശിവദാസൻ, എസ്. ബിനു, ബിജു വർഗീസ്, ഉമ്മൻ തോമസ്, മണ്ണടി പരമേശ്വരൻ, എം.ജി. കണ്ണൻ, പൊന്നച്ചൻ മാതിരംപള്ളിൽ, ഡി. ശശികുമാർ, സാലു ജോർജ്, എബി തോമസ്, വി. ശശികുമാർ, ഗീത ചന്ദ്രൻ, കുഞ്ഞുഞ്ഞമ്മ ജോസഫ്, മുംതാസ്, ബിന്ദു ഗിരീഷ്, ശ്രീലക്ഷ്മി ബിനു, ബിന്ദു കുമാരി, എന്നിവർ സംസാരിച്ചു. PTL ADR Congress അടൂർ നഗരസഭ കൗൺസിലിൻെറ വാഗ്ദാന ലംഘനങ്ങൾക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ഡി.സി.സി പ്രസിഡൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.