പത്തനംതിട്ട: ചുമട്ടുതൊഴിലാളികൾക്ക് ലേബർ കാർഡ് നൽകുക, കുറഞ്ഞ പെൻഷൻ 3000 രൂപയാക്കുക, ക്ഷേമനിധി ആനുകൂല്യം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ (യു.ടി.യു.സി) ജില്ല കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട ലേബർ ഓഫിസിലേക്ക് മാർച്ച് നടത്തി. ജനറൽ സെക്രട്ടറി കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ചുമട്ട് തൊഴിലിനും തൊഴിലാളിക്കും എതിരായ ഹൈകോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്നും ചുമട്ടുതൊഴിൽ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അശ്യപ്പെട്ടു. യൂനിയൻ ജില്ല പ്രസിഡൻറ് തോമസ് ജോസഫ് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി സോമരാജൻ സ്വാഗതം പറഞ്ഞു. ആർ.എസ്.പി ജില്ല സെക്രട്ടറി അഡ്വ. ജോർജ് വർഗീസ്, യൂനിയൻ ജില്ല കമ്മിറ്റി അംഗങ്ങളായ പൊടിമോൻ കെ.മാത്യു, പി.കെ. കുട്ടപ്പൻ, ശശി ചാലാപ്പള്ളി , പുരുഷോത്തമൻ നായർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.