പോസ്​റ്റ്​ ഓഫിസിൽ മോഷണശ്രമം

തിരുവല്ല: നിരണം കിഴക്കുംഭാഗം പോസ്​റ്റ്​ ഓഫിസി​ൻെറ ഓടിളക്കി മോഷണശ്രമം. ഓഫിസ് കെട്ടിടത്തിനുള്ളിലെ അലമാരകളും മേശകളും കുത്തിത്തുറന്നു. ചൊവ്വാഴ്ച രാവിലെ പത്തോടെ ജീവനക്കാരെത്തി തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഫയലുകൾ അടക്കം വാരിവലിച്ചിട്ട നിലയിലാണ്. സേഫ് ലോക്കർ കുത്തിത്തുറക്കാൻ കഴിയാതിരുന്നതിനാൽ പണമടക്കം വിലപിടിപ്പുള്ള വസ്തുക്കൾ ഒന്നും നഷ്​ടമായിട്ടില്ല. പുളിക്കീഴ് പൊലീസ് പ്രാഥമിക പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.