സ്ത്രീ സുരക്ഷ; പ്രതിരോധമാർഗങ്ങൾ പരിശീലിപ്പിച്ചു

പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് നാഷനൽ സർവിസ് സ്കീം യൂനിറ്റ് നമ്പർ 10​ൻെറയും വുമൺ സെല്ലി​ൻെറയും കേരള പൊലീസ് വനിത സെല്ലി​ൻെറയും സംയുക്താഭിമുഖ്യത്തിൽ സ്ത്രീസുരക്ഷക്ക്​ പ്രതിരോധമാർഗങ്ങൾ പരിശീലിപ്പിച്ചു. വുമൺ സെൽ ഡിഫൻസ് ഓഫിസർമാരായ ലേഖ, ഉഷ എന്നിവർ പരിശീലനം നൽകി. പത്തനംതിട്ട വുമൺ സെൽ ഇൻസ്‌പെക്ടർ എസ്. ഉദയമ്മ ഉദ്ഘാടനം ചെയ്​തു. പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ അധ്യക്ഷത വഹിച്ചു. സജിത് ബാബു, സൗമ്യ ജോസ്, ലിജി കോശി, ജെസ്‌ലി ടി. ജോസഫ്, നേഹ ലക്ഷ്മി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.