കാത്തിരുന്ന്​ മട​ുത്തു; ബസ്​ വരുമോ...

കോന്നി: കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ്​ സ്​റ്റേഷനില്‍നിന്ന്​ കോന്നി മണ്ഡലത്തി​ൻെറ വിവിധ മേഖലകളിലേക്ക് സര്‍വിസ് നടത്തിയിരുന്ന ബസുകള്‍ നിര്‍ത്തലാക്കിയത് മലയോര മേഖലയിലെ യാത്രദുരിതം വര്‍ധിപ്പിക്കുന്നു. 17 സര്‍വിസുകള്‍ നടത്തിയിരുന്നിടത്ത്​ ഇപ്പോള്‍ എ​ട്ടെണ്ണം മാത്രമാണുള്ളത്. ബസുകള്‍ ചടയമംഗലം ഡിപ്പോ അടക്കം വിവിധ ഡിപ്പോകളിലേക്ക് മാറ്റിയതാണ്‌ കോന്നിയിലെ സര്‍വിസുകള്‍ നിലയ്ക്കാൻ കാരണമായതെന്ന് സ്​റ്റേഷന്‍ അധികൃതര്‍ പറയുന്നു. കൊക്കാത്തോട്, മാങ്കോട്-പത്തനാപുരം, കോന്നി മെഡിക്കല്‍ കോളജ്, പുനലൂര്‍, അമൃത മെഡിക്കല്‍ കോളജ് സര്‍വിസുകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. മികച്ച വരുമാനം ലഭിച്ചിരുന്ന കോന്നി-തണ്ണിത്തോട്-കരിമാന്‍തോട് സര്‍വിസുകള്‍ നിര്‍ത്തലാക്കിയതും വലിയ യാത്രദുരിതമാണ് നല്‍കുന്നത്. ലാഭത്തില്‍ ഓടിയിരുന്ന കരിമാന്‍തോട് റൂട്ടിൽ സ്വകാര്യ ബസുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്​. എന്നാല്‍, ഞായറാഴ്ച ദിവസങ്ങളില്‍ സ്വകാര്യ ബസുകള്‍ ഈ റൂട്ടില്‍ പകുതി സര്‍വിസുകള്‍ മാത്രമേ നടത്താറുള്ളൂ. ഇതിനാല്‍ യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവരുന്നു. കോന്നി കുളത്തുമണ്‍ റൂട്ടില്‍ സര്‍വിസ് നടത്തിയിരുന്ന ബസുകളും ഇപ്പോള്‍ നിര്‍ത്തലാക്കി. വിദ്യാലയങ്ങള്‍ തുറന്നതോടെ വിദ്യാർഥികളും ദുരിതത്തിലാണ്. കൊവിഡിന്​ മു​േമ്പ അവസാനിപ്പിച്ച മണ്ണീറ സര്‍വിസും പുനഃരാരംഭിച്ചിട്ടില്ല. സ്വകാര്യ ബസും ഇതുവഴി സര്‍വിസ് ആരംഭിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.