പ്രകൃതിപഠന ചർച്ച ക്ലാസ് സംഘടിപ്പിച്ചു

പന്തളം: പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ്​ റൂമി​ൻെറ ആഭിമുഖ്യത്തിൽ പ്രകൃതിസംരക്ഷണം, പ്ലാസ്​റ്റിക് നിർമാർജനം, വായനയുടെ പ്രസക്തി, പരിസ്ഥിതി പുനർജീവനം എന്നിവയുടെ പ്രാധാന്യം കുട്ടികളിൽ വളർത്തിയെടുക്കുന്നതിന് ചർച്ചക്ലാസ് സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡൻറ്​ എസ്.കെ. വിക്രമൻ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. നേതൃസമിതി കൺവീനർ കെ.ഡി. ശശിധരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ജി. രാജൻ ബാബു, കിരൺ കുരമ്പാല, ടി. ശാന്തകുമാരിയമ്മ, കെ.എൻ.ജി. നായർ, ബാലവേദി പ്രസിഡൻറ്​ മാധവ് വി, സെക്രട്ടറി ദേവനാരായണൻ എന്നിവർ സംസാരിച്ചു. കെ.എൻ.ജി. നായർ സംഭാവന ചെയ്ത പുസ്തകങ്ങൾ പ്രസിഡൻറ്​ ഏറ്റുവാങ്ങി. ഫോട്ടോ: പന്തളം പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ്​ റൂമി​ൻെറ ആഭിമുഖ്യത്തിൽ നടന്ന പ്രകൃതിപഠന ചർച്ച ക്ലാസ് കൺവീനർ കെ.ഡി. ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.