അമർ ജവാൻ സ്​മൃതിയാത്രക്ക്​ സ്വീകരണം നൽകും

പത്തനംതിട്ട: 1971ലെ ഇൻഡോ-പാക്​ യുദ്ധത്തി​ൻെറ 50ാം വാർഷികത്തിൽ കേരള സ്​റ്റേറ്റ്​ എക്​സ്​ സർവിസസ്​​ ലീഗ്​ നടത്തുന്ന അമർ ജവാൻ സ്മൃതി യാത്രക്ക്​ ബു​ധനാഴ്​ച ജില്ലയിൽ സ്വീകരണം നൽകുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാസർകോടുനിന്നുമാണ്​ യാത്ര ആരംഭിച്ചത്​. രാവിലെ അടൂർ, വള്ളിക്കോട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം 11.30ന്​ പത്തനംതിട്ട യുദ്ധസ്മാരകത്തിൽ എത്തും. പിന്നീട്​ റാന്നിയിലെ സ്വീകരണത്തിനു​ശേഷം ആറന്മുള സത്രക്കടവ്​ യുദ്ധസ്​മാരകത്തിൽ പുഷ്​പചക്രം സമർപ്പിക്കും. തുടർന്ന്​ വാഹന റാലി മഹാവീർ ചക്ര ക്യാപ്​റ്റൻ തോമസ്​ ഫീലി​പ്പോസി​ൻെറ എരുമക്കാട്ടുള്ള യുദ്ധ സ്​മാരകത്തിൽ സമാപിക്കും. സമാപന സമ്മേളനത്തിൽ ജനപ്രതിനിധികളും സാമൂഹിക സാംസ്​കാരിക നേതാക്കളും സംസാരിക്കും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ്​ ടി.സി. മാത്യു, ട്രഷറർ എസ്​.പത്മകുമാർ, വൈസ്​ പ്രസിഡൻറ്​ എം.എം. മാത്യു, ഓർഗനൈസിങ്​ സെക്രട്ടറി പി.ടി. ബാബു എന്നിവർ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.