സപ്ലൈകോ ക്രിസ്മസ് -പുതുവത്സര ജില്ല ഫെയർ തുടങ്ങി

പത്തനംതിട്ട: സപ്ലൈകോയുടെ ക്രിസ്​മസ്-പുതുവത്സര ജില്ല ഫെയറിന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്​റ്റാന്‍ഡിന്​ സമീപം സപ്ലൈകോ പീപ്പിള്‍സ് ബസാര്‍ അങ്കണത്തില്‍ തുടക്കമായി. മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ക്രിസ്മസ്-പുതുവത്സര ഉത്സവ കാലത്ത് എല്ലാ അവശ്യ സാധനങ്ങളും ഗുണമേന്മയോടെ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതിനാണ് ജില്ല ഫെയര്‍ സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 10 മുതല്‍ രാത്രി എട്ടു വരെയാണ് പ്രവര്‍ത്തനം. നഗരസഭ ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എസ്. ഷമീര്‍ ആദ്യ വില്‍പന നിര്‍വഹിച്ചു. സപ്ലൈകോ റീജനല്‍ മാനേജര്‍ എലിസബത്ത് ജോര്‍ജ് പങ്കെടുത്തു. മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു പ്രമാടം: പഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരമുള്ള വീട്ടുവളപ്പിലെ മത്സ്യകൃഷി, ബയോഫ്ലോക്ക് മത്സ്യകൃഷി എന്നിവയിലേക്ക് ഗുണഭോക്തൃ ലിസ്​റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതിയില്‍ അംഗങ്ങളായ ഗുണഭോക്താക്കള്‍ക്ക് പഞ്ചായത്തില്‍ നിന്നും ഫിഷറീസ് വകുപ്പില്‍നിന്നും അര്‍ഹമായ സബ്‌സിഡി ലഭിക്കും. അപേക്ഷകള്‍ 31നു മുമ്പ്​ പ്രമാടം പഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468-2242215.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.