പന്തളം: ചേരിക്കൽ ത്രീസ്റ്റാർ ക്ലബിൻെറ ആഭിമുഖ്യത്തിലെ വിശപ്പുരഹിത പന്തളം പദ്ധതിയുടെ ഭാഗമായി ജങ്ഷനിൽ ഒരുക്കിയ ഭക്ഷണക്കൂട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് നിബിൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ്, എസ്.എച്ച്.ഒ എസ്. ശ്രീകുമാർ, വാർഡ് കൗൺസിലർമാരായ ടി.കെ. സതി, എസ്. അരുൺ, രാധ വിജയകുമാർ എന്നിവർ പങ്കെടുത്തു. സെക്രട്ടറി പ്രമോദ് കണ്ണങ്കര സ്വാഗതവും കെ.എസ്. ശ്രീജിൻ നന്ദിയും പറഞ്ഞു. നാൽപതോളം പൊതിച്ചോറുകളും പഴവർഗങ്ങളും ബിസ്കറ്റും ബ്രഡും കുടിവെള്ളവും കരുതിയിരുന്നു. ഉച്ചയോടുകൂടി മുഴുവൻ തീർന്നു. ഫോട്ടോ: വിശപ്പുരഹിത പന്തളം പദ്ധതിയുടെ ഭാഗമായി ജങ്ഷനിൽ ഒരുക്കിയ ഭക്ഷണക്കൂട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.