മല്ലപ്പള്ളി: ഫിഷറീസ് വകുപ്പും കല്ലൂപ്പാറ പഞ്ചായത്തും ചേർന്ന് നടപ്പിലാക്കിയ തുരുത്തിക്കാട് കർക്കിടകംപള്ളിൽ മോൻ സി.കുര്യാക്കോസിൻെറ ബയോ ഫ്ലോക് മത്സ്യകൃഷിയുടെ വിളവെടുപ്പ് മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ചന്ദ്രമോഹൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജി പി.രാജപ്പൻ ആദ്യവിൽപന നടത്തി. പഞ്ചായത്ത് അംഗം ജോളി റെജി, ജില്ല ഫിഷറീസ് അസി. ഡയറക്ടർ പി. ശ്രീകുമാർ, അനുരാജ്, പി. സുനിത, ലിന, ലതിക രാജൻ, എസ്. മജു എന്നിവർ സംസാരിച്ചു. 7.5 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. ലഹരിവിരുദ്ധ ബോധവത്കരണം മല്ലപ്പള്ളി: സ്റ്റേറ്റ് ലൈബ്രറി കൗൺസിലും എക്സൈസ് വകുപ്പും വിദ്യാഭ്യസ വകുപ്പും സംയുക്തമായി നടത്തുന്ന വിമുക്തി ലഹരിവിരുദ്ധ ബോധവത്കരണം പുറമറ്റം പഞ്ചായത്ത്തല പരിപാടി പടുതോട് രാജീവ് ഗാന്ധി ഗ്രന്ഥശാലയുടെയും വെണ്ണിക്കുളം എസ്.ബി എച്ച്.എസ്.എസ് നാഷനൽ സർവിസ് സ്കീമിൻെറയും നേതൃത്വത്തിൽ നടത്തി. പുറമറ്റം പഞ്ചായത്ത് പ്രസിഡൻറ് സൗമ്യ ജോബി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ജിനോയി ജോർജ് അധ്യക്ഷതവഹിച്ചു. ഗ്രന്ഥശാല പ്രസിഡൻറ് കെ.പി. അബ്ദുൽ കരീം റാവുത്തർ, പി.ടി.എ പ്രസിഡൻറ് ഷീജു പി.കുരുവിള, ഗ്രന്ഥശാല സെക്രട്ടറി പി.എം. നജീബ്റാവുത്തർ, സ്കൂൾ പ്രിൻസിപ്പൽ ഡോ. ജേക്കബ് എബ്രഹാം, വി.ഇ. ചാക്കോ, കെ.പി. ഹബീബ് റാവുത്തർ എന്നിവർ സംസാരിച്ചു. എക്സൈസ് പ്രിവൻറിവ് ഓഫിസർ കെ.എം. ഷിഹാബുദ്ദീൻ ക്ലാസെടുത്തു. മിനി ഈപ്പൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.