ചിത്രരചന, ഫോട്ടോഗ്രഫി മത്സരങ്ങള്‍ ഇന്ന്​

പത്തനംതിട്ട: ദേശീയ ഉപഭോക്തൃ ദിനാചരണത്തി​ൻെറ ഭാഗമായി ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള കുട്ടികളെയും കോളജ് വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ചിത്രരചന, ഫോട്ടോഗ്രഫി മത്സരങ്ങള്‍ നടത്തുന്നു. ഉണരു ഉപഭോക്താവേ ഉണരു എന്ന വിഷയത്തില്‍ പ്ലസ്ടു തലം വരെയുള്ള കുട്ടികള്‍ക്ക് വാട്ടര്‍ കളര്‍ ചിത്രരചന മത്സരവും കോളജ് വിദ്യാര്‍ഥികള്‍ക്കായി ഹരിത ഉപഭോഗവും പ്ലാസ്​റ്റിക് മലിനീകരണവും എന്ന വിഷയത്തില്‍ ഫോട്ടോഗ്രഫി മത്സരവും തിങ്കളാഴ്​ച ഉച്ചക്ക്​ രണ്ടുമുതല്‍ പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിക്കും. ചിത്രരചന മത്സരത്തിനായി വരക്കാനുള്ള എ3 പേപ്പര്‍ ഒഴികെ മറ്റ് സാമഗ്രികള്‍ വിദ്യാര്‍ഥികള്‍ തന്നെ കൊണ്ടുവരണം. ഫോട്ടോഗ്രഫി മത്സരത്തിനായി കോളജ് വിദ്യര്‍ഥികള്‍ 18-12 വലിപ്പമുള്ള കളര്‍ ഫോട്ടോകള്‍ നേരിട്ട് മത്സരവേദിയില്‍ കൊണ്ടുവരണം. മത്സര ചിത്രത്തോടൊപ്പം സോഫ്റ്റ് കോപ്പിയും സമര്‍പ്പിക്കണം പങ്കെടുക്കുന്നവര്‍ 9188527351, 9188527349 എന്നീ നമ്പറുകളില്‍ തിങ്കളാഴ്​ച ഉച്ചക്ക്​ 12നകം രജിസ്​റ്റര്‍ ചെയ്യണം. പങ്കെടുക്കുന്ന സ്‌കൂള്‍/കോളജ് കുട്ടികളുടെ ഫോണ്‍ നമ്പരുകളും അഡ്രസും 8891568379 എന്ന വാട്‌സ്​ആപ് നമ്പറില്‍ ലഭിക്കണം. പേര്, വയസ്സ്​, വിലാസം, മൊബൈല്‍ നമ്പര്‍ പഠിക്കുന്ന സ്ഥാപനത്തില്‍നിന്നുള്ള ഐഡിൻറിറ്റി കാര്‍ഡി​ൻെറ പകര്‍പ്പ് അല്ലെങ്കില്‍ സ്ഥാപന മേധാവി നല്‍കുന്ന സാക്ഷ്യപത്രം സഹിതമുള്ള എന്‍ട്രികള്‍ തിങ്കളാഴ്​ച 12നകം ജില്ല സപ്ലൈ ഓഫിസര്‍, കലക്ടറേറ്റ്, നാലാം നില, പത്തനംതിട്ട, 689645 എന്ന വിലാസത്തില്‍ നേരിട്ടോ വാട്‌സ്​ആപ് നമ്പരിലൂടെയോ നൽകണം. മത്സര വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റിനോടൊപ്പം ഒന്നാംസമ്മാനമായി 5000 രൂപയും രണ്ടാം സമ്മാനമായി 2000 രൂപയും മൂന്നാം സമ്മാനമായി 1000 രൂപയും വെള്ളിയാഴ്​ച വൈകട്ട് മൂന്നിന് പത്തനംതിട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ഉപഭോക്തൃ വാരാചരണത്തി​ൻെറ സമാപനത്തോടനുബന്ധിച്ച സെമിനാര്‍/സമ്മേളനത്തില്‍ വിതരണം ചെയ്യും. മത്സരാര്‍ഥികള്‍ പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിങ്കളാഴ്​ച ഉച്ചക്ക്​ രണ്ടിന് മുമ്പായി എത്തിച്ചേരണം. ഒ.ബി.സി-മതന്യുനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വയംതൊഴില്‍ വായ്പ പത്തനംതിട്ട: ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലുമുള്ള ഒ.ബി.സി വിഭാഗത്തിലും മതന്യൂനപക്ഷ വിഭാഗത്തിലും (ക്രിസ്ത്യന്‍, മുസ്​ലിം) പെട്ട 18നും 55നും മധ്യേ പ്രായമുള്ളവരില്‍നിന്ന്​ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. 3,00,000 രൂപയില്‍ താഴെ കുടുംബവാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പരമാവധി അഞ്ചുലക്ഷം രൂപ വരെ ആറ്​ശതമാനം പലിശ നിരക്കിലും 10 ലക്ഷം രൂപ വരെ 7 ശതമാനം പലിശനിരക്കിലും അതിനുമുകളില്‍ 15ലക്ഷം രൂപ വരെ എട്ട്​ ശതമാനം പലിശനിരക്കിലും വായ്പ അനുവദിക്കും. ഗ്രാമപ്രദേശത്ത്​ വസിക്കുന്ന 98,000 രൂപയില്‍ താഴെയും നഗരപ്രദേശത്ത്​ വസിക്കുന്ന 1,20,000 രൂപയില്‍ താഴെയും കുടുംബ വാര്‍ഷിക വരുമാനമുള്ള മത ന്യുനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പരമാവധി 20 ലക്ഷം രൂപ വരെ ആറുശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. ഇതിനുപുറമെ എട്ടുലക്ഷത്തിനുതാഴെ കുടുംബവാര്‍ഷിക വരുമാനമുള്ള പുരുഷന്മാര്‍ക്ക് എട്ടുശതമാനം പലിശനിരക്കിലും സ്ത്രീകള്‍ക്ക് ആറുശതമാനം പലിശനിരക്കിലും പരമാവധി 30 ലക്ഷം രൂപയും വായ്പ ലഭിക്കും. കാര്‍ഷിക ചെറുകിട വ്യവസായ സേവന മേഖലയില്‍പെട്ട ഓട്ടോറിക്ഷ വാങ്ങുന്നതുള്‍പ്പെടെ ഏതു സംരംഭത്തിനും വായ്പ നല്‍കും. കൂടാതെ വിവാഹം, വിദ്യാഭ്യാസം, ഭവനപുനരുദ്ധാരണം തുടങ്ങി വിവിധോദ്ദേശ്യ പദ്ധതികള്‍ക്കും വായ്പ ലഭ്യമാണ്. തിരിച്ചടവ് കാലാവധി പരമാവധി 84 മാസം. വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കാം. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരത്തിനും പത്തനംതിട്ട ഹെഡ്പോസ്​റ്റ്​ ഓഫിസിനു സമീപം പ്രവര്‍ത്തിക്കുന്ന കോര്‍പറേഷ​ൻെറ ജില്ല ഓഫിസിനെ സമീപിക്കാം. ഫോണ്‍ നം. 04682226111, 2272111.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.