മാര്‍ത്തോമ കോളജില്‍ ജോബ് ഫെയര്‍ ഇന്ന്; നൂറോളം കമ്പനികള്‍ പങ്കെടുക്കും

പത്തനംതിട്ട: ​െഡവലപ്മൻെറ്​ ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലി​ൻെറ നേതൃത്വത്തില്‍ വൈജ്ഞാനിക സാമ്പത്തിക മിഷന്‍ പദ്ധതിയുടെ ഭാഗമായി തിരുവല്ല മാര്‍ത്തോമ കോളജില്‍ തിങ്കളാഴ്​ച ജോബ് ഫെയര്‍ സംഘടിപ്പിക്കും. തൊഴില്‍ മേളയുടെ ഉദ്ഘാടനം രാവിലെ 9.30ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെയാണ് മേള. ഓണ്‍ലൈന്‍-ഓഫ്​ലൈന്‍ മുഖേന നൂറോളം കമ്പനികള്‍ പങ്കെടുക്കും. ഫുള്‍ ടൈം - പാര്‍ട്ട് ടൈം, ഫ്രീലാന്‍സ്, ജിഗ്, വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം എന്നീ വിഭാഗങ്ങളിലാണ് തൊഴിലവസരങ്ങള്‍. ഐ.ടി-ഐ.ടി.എസ്, എൻജിനീയറിങ്​, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍, ബ്യൂട്ടി ആന്‍ഡ് വെല്‍നസ്, എജുക്കേഷന്‍, റീട്ടെയില്‍ കണ്‍സ്ട്രക്​ഷന്‍ ലോജിസ്​റ്റിക്സ് തുടങ്ങിയ മേഖലകളിലെ ഇന്ത്യയിലെയും വിദേശത്തുമുള്ള പ്രമുഖ കമ്പനികളായ ടി.സി.എസ്, ഐ.ബി.എസ്, യു.എസ്.ടി ഗ്ലോബല്‍, ടാറ്റാ, ലെക്സി, നിസാന്‍, എസ്​.ബി.ഐ ലൈഫ്, എച്ച്.ഡി.എഫ്‌.സി, ക്വസ് കോര്‍പ്പ്, ഐ.സി.ഐ.സി.ഐ, എസ്.എഫ്.ഒ, ടൂണ്‍സ് തുടങ്ങിയ കമ്പനികള്‍ ജോബ് ഫെയറില്‍ പങ്കെടുക്കും. അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി തൊഴിലുകള്‍ക്ക് പ്രാപ്തരാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമാണ് ജില്ലതലത്തില്‍ നടത്തുന്ന തൊഴില്‍മേള. നിയുക്തി മെഗാ ജോബ് ഫെയര്‍ നാളെ പത്തനംതിട്ട: ജില്ല എംപ്ലോയ്‌മൻെറ്​ എക്‌സ്‌ചേഞ്ചി​ൻെറ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്​ച രാവിലെ 9.30ന് തിരുവല്ല മാക്ഫാസ്​റ്റ്​ കോളജില്‍ നിയുക്തി മെഗാ ജോബ് ഫെയര്‍ നടക്കും. അഡ്വ. മാത്യു ടി.തോമസ് എം.എല്‍എ ഉദ്ഘാടനം ചെയ്യും. തിരുവല്ല നഗരസഭ ചെയര്‍പേഴ്‌സൻ ബിന്ദു ജയകുമാര്‍ അധ്യക്ഷതവഹിക്കും. നാഷനല്‍ എംപ്ലോയ്‌മൻെറ്​ സര്‍വിസ് (കേരളം) വകുപ്പി​ൻെറ ആഭിമുഖ്യത്തില്‍ ജില്ലയിലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്ക് സ്വകാര്യ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ കൂടി പ്രയോജനപ്പെടുത്തുന്നതിന് അവസരമൊരുക്കുകയാണ് മെഗാ ജോബ് ഫെയറിലൂടെ. ജില്ലയിലും പുറത്തുമുള്ള സ്വകാര്യ മേഖലയിലെ നാല്‍പതില്‍ അധികം ഉദ്യോഗദായകരും ആയിരത്തില്‍ അധികം ഉദ്യോഗാര്‍ഥികളും തൊഴില്‍ മേളയില്‍ പങ്കെടുക്കും. സാമ്പത്തിക തട്ടിപ്പ്: നിക്ഷേപകരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് കേസില്‍ പോപുലര്‍ ഫിനാന്‍സ് മാനേജിങ്​ പാര്‍ട്‌ണേഴ്‌സി​ൻെറ സ്വത്തുക്കള്‍ ബാന്നിങ്​ ഓഫ് അണ്‍ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് ആക്ട് 2019 (ബഡ്സ് ആക്ട് 2019) പ്രകാരം കണ്ടുകെട്ടുന്നതിന്​ നിയുക്ത കോടതി മുമ്പാകെ അപേക്ഷ സമര്‍പ്പിക്കുന്നതിന് തട്ടിപ്പിനിരയായ നിക്ഷേപകരില്‍നിന്ന്​ ജില്ല ഭരണകേന്ദ്രം വിവരങ്ങള്‍ ശേഖരിക്കുന്നു. നിക്ഷേപകര്‍ക്ക് തങ്ങളുടെ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട തഹസില്‍ദാറുടെ ഓഫിസില്‍ ലഭ്യമാക്കാം. തഹസില്‍ദാര്‍മാരുടെ ഓഫിസില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മാതൃകയില്‍ ഈമാസം 22, 23, 24 തീയതികളില്‍ വിവരങ്ങള്‍ നല്‍കാവുന്നതാണെന്ന്​ കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.