പ്രതികളെ ഇന്ന്​ കസ്​റ്റഡിയിൽ വാങ്ങും

പന്തളം: വയോധികനെ ഹണി ട്രാപ്പിൽ കുരുക്കി പണം തട്ടിയ പ്രതികളെ തിങ്കളാഴ്ച കസ്​റ്റഡിയിൽ വിട്ടുനൽകാൻ കോടതി അനുമതി നൽകി. വയോധികനെ ഹണി ട്രാപ്പിൽ കുരുക്കി 2.18 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ യുവതി ഉൾപ്പെടെ മൂന്നുപേരെ വിശദമായി ചോദ്യം ചെയ്യുന്നതിനായാണ്​ പൊലീസ് കസ്​റ്റഡിയിൽ വാങ്ങുന്നത്. കഴിഞ്ഞ ശനിയാഴ്​ച അറസ്​റ്റ്​ ചെയ്ത പന്തളം മങ്ങാരം കുട്ടുവാളക്കുഴിയിൽ സിന്ധു (41), പന്തളം, കുരമ്പാല തെക്ക് സാഫല്യത്തിൽ മിഥു (25), അടൂർ പെരിങ്ങനാട് കുന്നത്തുക്കര അരുൺ നിവാസിൽ അരുൺ കൃഷ്ണൻ (32) എന്നിവ​െരയാണ് കസ്​റ്റഡിയിൽ വാങ്ങുന്നതിന് കോടതിയെ സമീപിച്ചത്. പന്തളം മുടിയൂർക്കോണം സ്വദേശി 76കാരനെയാണ് സംഘം തന്ത്രപൂർവം ഹണി ട്രാപ്പിൽ കുരുക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.