പത്തനംതിട്ട: ജില്ല കൃഷി വിജ്ഞാന കേന്ദ്രത്തിൻെറ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ കൂണ്‍കൃഷി വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കും. 22ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന ജില്ല കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നടക്കും. 21ന് നാലിന് മുമ്പ് 9447801351 എന്ന നമ്പറില്‍ ബന്ധപ്പെടണം. ....................... ഫോട്ടോ PTL 16 DC FOCUS മഠത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ പെരുനാട് പഞ്ചായത്തിലെ വിവിധ വാര്‍ഡുതല ഫോക്കസ് ഗ്രൂപ് ചര്‍ച്ചകള്‍ കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ഉദ്ഘാടനം ചെയ്യുന്നു ........................... കായിക മാമാങ്കം; കമ്മിറ്റി രൂപവത്കരിച്ചു പത്തനംതിട്ട: ജില്ല ഒളിമ്പിക് അസോസിയേഷൻെറ നേതൃത്വത്തിൽ 2022 ജനുവരി എട്ടുമുതൽ 18 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന കായിക മാമാങ്കത്തിനായി 201 അംഗ കമ്മിറ്റി രൂപവത്കരിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബീന എസ്. ഹനീഫ അധ്യക്ഷതവഹിച്ചു. രജിനാൾഡ് വർഗീസ്, ജില്ല ഒളിമ്പിക് അസോ. സെക്രട്ടറി ആർ. പ്രസന്നകുമാർ, രഞ്ജിത് കെ.ജേക്കബ്, കടമ്മനിട്ട കരുണാകരൻ, ഡോ. ആശീഷ് മോഹൻ ,ചന്ദ്രശേഖരൻ നായർ, എൻ.പി. ഗോപാലകൃഷ്ണൻ, അമൃത് രാജ്, എസ്. ഷീന, സനിൽ, ആർ. ഷൈൻ തുടങ്ങിയവർ സംസാരിച്ചു. ........................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.