പത്തനംതിട്ട: സംസ്ഥാനത്തെ സ്ത്രീ സൗഹൃദമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുടുംബശ്രീ മിഷൻ സ്ത്രീപക്ഷ നവകേരളം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവതികള്‍ ആകണമെന്നും പരാതികള്‍ ഉണ്ടെങ്കില്‍ അവ തുറന്നുപറയാന്‍ ആര്‍ജവം നേടണമെന്നും മന്ത്രി പറഞ്ഞു. സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ഇല്ലെന്ന് ഓരോ സ്ത്രീയും സ്വയം പ്രതിജ്ഞയെടുക്കണം. എങ്കില്‍ മാത്രമേ സ്ത്രീധന നിരോധന നിയമം പൂര്‍ണമായും പാലിക്കപ്പെടുകയുള്ളെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജി പി.രാജപ്പന്‍ അധ്യക്ഷതവഹിച്ചു. ജില്ല പൊലീസ് മേധാവി ആര്‍. നിശാന്തിനി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് അസോ. പ്രസിഡൻറ് പി.എസ്. മോഹനന്‍ സ്്ത്രീ ധനത്തിനെതിരെ സ്ത്രീപക്ഷ നവകേരളം പ്രതിജ്ഞചൊല്ലി. മെഴുകുതിരി തെളിച്ച് മന്ത്രിയുള്‍പ്പെടെ അത് ഏറ്റുചൊല്ലി. ഇതിൻെറ ഭാഗമായി ടൂവീലര്‍ റാലിയും സംഘടിപ്പിച്ചിരുന്നു. ഫോട്ടോ PTL 11 STHREE VEENA സ്ത്രീപക്ഷ നവകേരളം പ്രചാരണ പരിപാടിയുടെ ജില്ലതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു .................. ചീക്കനാല്‍ കുളക്കട ഏലായില്‍ കാൽനൂറ്റാണ്ടിനുശേഷം വിതയുത്സവം പത്തനംതിട്ട: ഓമല്ലൂര്‍ ചീക്കനാല്‍ കുളക്കട ഏലായില്‍ കാല്‍നൂറ്റാണ്ടിനുശേഷം വിത ഉത്സവം നാടിന് ഉത്സവമായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ എന്നിവര്‍ ചേര്‍ന്ന് വിത്തിടീല്‍ നിര്‍വഹിച്ചു. 20 ഹെക്ടര്‍ സ്ഥലത്താണ് കൃഷി. 30 വര്‍ഷമായി കൃഷി നടക്കാതെ തരിശുകിടന്ന ഏലായില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വലിയതോട് ആഴംകൂട്ടി വൃത്തിയാക്കിയാണ് കൃഷിക്ക് അനുയോജ്യമാക്കിയത്. വിത ഉത്സവത്തില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്മിത സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ മിനി വര്‍ഗീസ്, സാലി തോമസ്, മനോജ് കുമാര്‍, പി. സുജാത, സുരേഷ് കുമാര്‍, അന്നമ്മ റോയി, റിജു കോശി, കെ.സി. അജയന്‍, എന്‍. മിഥുന്‍, കെ. അമ്പിളി, പാടശേഖരസമിതി പ്രസിഡൻറ് തമ്പിക്കുട്ടി ജോഷ്വ, സെക്രട്ടറി കെ.ജി. പാപ്പന്‍, കര്‍ഷകനായ വിനോദ്കുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എലിസബത്ത് തമ്പാന്‍, അസി. ഡയറക്ടര്‍ അനില്‍ എബ്രഹാം, കൃഷി ഓഫിസര്‍ ആര്‍. റെഞ്ചു തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ PTL 12 VITHIDAL ഓമല്ലൂര്‍ ചീക്കനാല്‍ കുളക്കട ഏലായില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ എന്നിവര്‍ ചേര്‍ന്ന് വിത്തിടീല്‍ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.