ട്യൂബ്​ ലൈറ്റുകൾ ഡ്യൂപ്ലിക്കേറ്റെന്ന് കൗൺസിലർമാർ

പന്തളം: പന്തളം നഗരസഭയിൽ തെരുവുവിളക്ക്​ പരിപാലനത്തിന് വാങ്ങിയ ട്യൂബുകൾ ഡ്യൂപ്ലിക്കേറ്റെന്ന് പരാതി. ട്യൂബ് ബോക്സുമായി കൗൺസിലർമാർ കൗൺസിലിൽ ഹാളിൽ പ്രതിഷേധിച്ചു. ശനിയാഴ്ച രാവിലെ 11.30യോടെയാണ് കൗൺസിൽ യോഗത്തിൽ പ്രതിഷേധം ഉയർന്നത്. പന്തളം നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20ലക്ഷത്തോളം രൂപ മുടക്കി തെരുവുവിളക്ക് പരിപാലനത്തിനായി വാങ്ങിയ ട്യൂബുകൾ ഫിറ്റ്​ ചെയ്​ത്​ താഴെയിറങ്ങും മുമ്പേ കേടാകുന്ന സ്ഥിതിയാണ്​. ടെൻഡർ എടുത്തയാളിനെ വിളിച്ചുവരുത്തണമെന്നും ഡ്യൂപ്ലിക്കേറ്റ് ട്യൂബുകൾ മാറ്റി ഒർജിനൽ ട്യൂബുകൾ നൽകണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. ട്യൂബുകൾ സ്ഥാപിക്കാൻ ചെലവായ തുക ടെൻഡർ എടുത്തയാളിൽനിന്ന് ഈടാക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. യു.ഡി.എഫ് കൗൺസിലർ കെ.ആർ. രവി നഗരസഭ കവാടത്തിൽ കുത്തിയിരുന്ന്​ പ്രതിഷേധിച്ചു. ടെൻഡർ എടുത്തവർ ചൊവ്വാഴ്​ച നഗരസഭയിൽ എത്തുമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. യു.ഡി.എഫിലെ മറ്റ് കൗൺസിലർമാരായ കെ.ആർ. വിജയകുമാർ, പന്തളം മഹേഷ്, സുനിത വേണു, രത്നമണി സുരേന്ദ്രൻ എന്നിവര​ും കൗൺസിലർ യോഗത്തിൽ ഇതേ വിഷയം ഉന്നയിച്ച് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.