പന്തളത്ത് ഭക്ഷണക്കൂടുമായി ചേരിയക്കൽ ത്രി സ്​റ്റാർ ക്ലബ്

പന്തളം: ചേരിക്കൽ ത്രി സ്​റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​ൻെറ വിശപ്പ് രഹിത പന്തളം പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും. പന്തളം ജങ്ഷനിലാണ് ഭക്ഷണക്കൂട് സ്ഥാപിക്കുക. തിങ്കളാഴ്ച രാവിലെ 10ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ഹോട്ടലുകൾ, വ്യക്തികൾ എന്നിവരുടെ സഹായത്തോടെയാണ് ഭക്ഷണക്കൂട് പ്രവർത്തിക്കുക. ജങ്ഷനിലെ പൊലീസ് സഹായകേന്ദ്രത്തിന് സമീപമാണ് ഭക്ഷണക്കൂട് സ്ഥാപിക്കുക. ബിസ്കറ്റ്, ലഖു ഭക്ഷണം, ഊണ്, പഴവർഗങ്ങൾ എന്നിവയുൾപ്പെടെ ഭക്ഷ്യയോഗ്യമായ എന്തും ഭക്ഷണക്കൂടിൽ നിക്ഷേപിക്കാം. ആവശ്യമുള്ളവർക്ക് ഇതിൽനിന്ന് എടുക്കാവുന്നതാണ്‌. രാവിലെ ഏഴുമുതലാണ് ഭക്ഷണക്കൂടി​ൻെറ പ്രവർത്തനം. പ്രഭാത ഭക്ഷണം ഉൾപ്പെടെ ഭക്ഷണക്കൂട്ടിൽ ഉണ്ടായിരിക്കും. ഒരുനേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്നവരുടെ വിശപ്പടക്കുക എന്ന ലക്ഷ്യമാണിതിന് പിന്നിലെന്ന് ക്ലബ് സെക്രട്ടറി പ്രമോദ് കണ്ണങ്കര വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.