രോഗ ദുരിതങ്ങളിൽ ഒറ്റപ്പെട്ട ശാമുവേലിന് മഹാത്മ ജനസേവന കേന്ദ്രത്തിൽ അഭയം

അടൂർ: സഹായത്തിനുപോലും ആരുമില്ലാതെ രോഗ ദുരിതങ്ങളാൽ കഷ്​ടപ്പെട്ട ശാമുവേലിന് മഹാത്മ ജനസേവന കേന്ദ്രത്തിൽ അഭയംനൽകി. അടൂർ കരുവാറ്റ വിളനിലം പൂങ്ങോട്ട് കിഴക്കേക്കര വീട്ടിൽ ജോഷ്വയുടെ മകൻ ശാമുവേലിനാണ് (62) വാർധക്യ അവസ്ഥയിൽ ഒറ്റപ്പെടലും പട്ടിണിയും നേരിടേണ്ടിവന്നത്. ഭാര്യയും മക്കളും വർഷങ്ങൾക്ക് മുമ്പേ ഒഴിവാക്കിപ്പോയതാണ്. സഹോദരനും സഹോദരിയും കുടുംബവീതം വിറ്റ് താമസം മാറിപ്പോയതോടെ ശാമുവേലിന് കിടപ്പാടവും ഇല്ലാതായി. അടൂർ നഗരസഭ കൗൺസിലർ ഗോപു കരുവാറ്റയുടെ കനിവിൽ തീർത്ത ഷെഡിലാണ് താമസച്ചിരുന്നത്. വാർധക്യ രോഗങ്ങളാൽ ഇദ്ദേഹം ക്ഷീണിതനാവുകയും നിത്യവൃത്തിക്കുള്ള വകയും സഹായത്തിന്​ ആരും ഇല്ലാതെയുമായതോടെ ജീവിതം ദുരിതത്തിലായി. സഹോദരങ്ങൾ അവരവരുടെ വീതം വിറ്റുപോയശേഷം ബാക്കി പ്രമാണം അവരുടെ കൈവശം ​െവച്ചിരിക്കുകയുമാണ്. ശാമുവേലിന് സ്വന്തം വിഹിതം പേരിൽ കൂട്ടണമെങ്കിൽ അവരുടെ സഹായം വേണം. അതിന് അവർ തയാറാകുന്നുമില്ല. നിർവാഹമില്ലാതായതോടെ നാട്ടുകാരുടെ സഹായത്തോടെ വിവരം കൗൺസിലർ അനു വസന്തനെയും പൊതു പ്രവർത്തകനായ ജോർജ് മുരിക്കനെയും അറിയിക്കുകയും അവർ നൽകിയ വിവരം ​െവച്ച് ജനമൈത്രി പൊലീസ് ഇടപെടുകയുമായിരുന്നു. ജനമൈത്രി ബീറ്റ് ഓഫിസർമാരായ അനുരാഗ് മുരളീധരൻ, ഫിറോസ് മജീദ്, പൊതുപ്രവർത്തകൻ ജോർജ്​ മുരിക്കൻ എന്നിവരുടെ സാന്നിധ്യത്തിൽ മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല സെക്രട്ടറി പ്രീഷിൽഡ എന്നിവർ സ്ഥലത്തെത്തിയാണ് ശാമുവേൽ ജോഷ്വയെ ഏറ്റെടുത്തത്. PTL42mahatma സാമുവേൽ ജോഷ്വയെ മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല സെക്രട്ടറി പ്രീഷിൽഡ എന്നിവരുടെ നേതൃത്വത്തിൽ ഏറ്റെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.