ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ല കൺ​െവൻഷൻ

പത്തനംതിട്ട: കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മികച്ച വെറ്ററിനറി ഡോക്ടറായി തെരഞ്ഞെടുത്ത എഴുമറ്റൂർ പഞ്ചായത്തിലെ വെറ്ററിനറി സർജൻ ഡോ.എ. കണ്ണൻ, മികച്ച സേവനം കാഴ്ച വച്ച മഞ്ഞാടി പക്ഷിരോഗനിർണയ ശാലയിലെ വെറ്ററിനറി സർജൻ ഡോ. വിനീത എസ്. എന്നിവർ അവാർഡ് ഏറ്റുവാങ്ങി. ഐ.വി.എ പ്രസിഡൻറ്​ ഡോ. അംബികാദേവി ജി. അധ്യക്ഷത വഹിച്ചു. ഐ.വി.എ സെക്രട്ടറി ഡോ. എ.ജി. നിതിൻ സ്വാഗതവും ട്രഷറർ ഡോ. രാജു മാത്യു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഡോ.ജി. അംബികാദേവി(പ്രസി.​), ഡോ. എസ്. റോഷൻ( സെക്ര.),ഡോ. രാജു മാത്യു ( ട്രഷ.). ചി​ത്രം PTL 13 ABMIKA PRESIDENT ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ല പ്രസിഡൻറ്​ ഡോ. ജി അംബികാദേവി, PTL 14 ROSHAN SECY ഡോ. എസ്. റോഷൻ(സെക്ര.) ........................ ക്രിസ്മസ് കരോൾ: ആംഗ്യഭാഷ അവതരണം തിരുവല്ല: തുകലശ്ശേരി സി.എസ്.ഐ ബധിര വിദ്യാലയത്തിൽ ക്രിസ്മസ് കരോൾ വെള്ളിയാഴ്​ച നടക്കും. ഭിന്നശേഷിക്കാരായ കുട്ടികൾ ക്രിസ്മസ് ഗാനങ്ങൾ ആംഗ്യഭാഷയിൽ അവതരിപ്പിക്കും. തുകശ്ശേരി സി.എസ്.ഐ സൻെറ് തോമസ് ഇടവക വികാരി അലക്സ് പി. ഉമ്മൻ ക്രിസ്മസ് സന്ദേശം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.