പത്തനംതിട്ട: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിൻെറ 75 പുരോഗമന വര്‍ഷങ്ങളുടെയും 1971ലെ ഇന്തോ-പാക് യുദ്ധവിജയത്തിൻെറ 50ാം വാര്‍ഷികത്തിൻെറ ഭാഗമായും ജില്ല സൈനിക ക്ഷേമ ഓഫിസ് നേതൃത്വത്തില്‍ ബോധവത്കരണ സെമിനാറും യുദ്ധവീരന്മാരെയും ആശ്രിതരെയും ആദരിക്കലും വെള്ളിയാഴ്ച രാവിലെ 11ന് പത്തനംതിട്ട വിമുക്തഭട ഭവനില്‍ (കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിന് സമീപം) നടക്കും. ........................ സൈനികർക്ക് ആദരം തിരുവല്ല: മാർത്തോമ കോളജ് എൻ.സി.സി യൂനിറ്റ് നേതൃത്വത്തിൽ 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൻെറ 50ാം വിജയ വാർഷികം ആഘോഷിച്ചു. എൻ.സി.സി കോട്ടയം ഗ്രൂപ് കമാൻഡർ ബ്രിഗേഡിയർ എം.എൻ. സാജൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു. 15ാം കേരള ബറ്റാലിയൻ കമാൻഡിങ് ഓഫിസർ കേണൽ എം.എസ്. സച്ദേവ് മുഖ്യപ്രഭാഷണം നടത്തി. യുദ്ധത്തിൽ പങ്കെടുത്ത ജില്ലയിലെ 19 സൈനികരെ യോഗത്തിൽ ആചരിച്ചു. വിങ് കമാൻഡർ ടി. ഉമ്മൻ, ലെഫ്. റെയിസൻ സാം രാജു, ലെഫ്. ജുബിൻ ആൻറണി എന്നിവർ സംസാരിച്ചു. ചിത്രം PTL 11 NCC GROUP മാർത്തോമ കോളജിലെ എൻ.സി.സി കാഡറ്റുകൾ ഇന്ത്യ-പാക് യുദ്ധത്തിൽ പങ്കെടുത്ത സൈനികർക്കൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.