പെരുമ്പെട്ടി പട്ടയ സമരം പാക്കേജ്​ പ്രതികരണം

*നടപ്പാക്കുന്നത്​ ഉദ്യോഗസ്ഥരുടെ തന്നിഷ്​ടം വനം വകുപ്പി‍ൻെറ ഐ.എഫ്.എസ് കാഡർ ഉദ്യോഗസ്ഥരുടെ തന്നിഷ്​ടവും സർക്കാറി‍ൻെറ തലക്കു മുകളിലൂടെ കാര്യങ്ങൾ ചെയ്യാനുള്ള പ്രവണതയും ശക്തമാണ്​. അത് കർക്കശമായി നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. പൊന്തൻപുഴ വനം മാഫിയയുടെ ​ൈകയിൽ കൊണ്ടെത്തിക്കുന്നതിന്​ ശ്രമിക്കുന്ന വനം വകുപ്പാണ്​ പെരു​​െമ്പട്ടിയിൽ ഇല്ലാത്ത നിയമം പറഞ്ഞ്​ പാവങ്ങളുടെ ജീവിതം വഴിമുട്ടിക്കുന്നത്​. പൊന്തൻപുഴ വനം 1971 പ്രൈവറ്റ് ഫോറസ്​റ്റ്​ വെസ്​റ്റിങ് ആൻഡ് അ​സൈൻമൻെറ് ആക്ട് അനുസരിച്ച് ഭൂമി ഏറ്റെടുക്കുന്നതിനു പകരം വനം വകുപ്പ്​ വീണ്ടും റിവ്യൂ പെറ്റീഷനിലൂടെ കാര്യം കോടതിയിൽ എത്തിച്ചു. ഇത് സർക്കാറി​ൻെറ എതിർകക്ഷികളെ സഹായിക്കാൻ ആയിരുന്നു. സന്തോഷ് പെരുമ്പെട്ടി, സമര സമിതി കൺവീനർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.