നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു

തിരുവല്ല: റവന്യൂ ടവർ പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു. ബോണറ്റിനുളളിൽ പടർന്ന തീ അഗ്​നിരക്ഷാ സേനയെത്തി അണച്ചു. വ്യാഴാഴ്​ച വൈകീട്ട്​ മൂന്നോടെ ആയിരുന്നു സംഭവം. താലൂക്ക് ആശുപത്രി-റവന്യൂ ടവർ റോഡിൽ പാർക്ക് ചെയ്തിരുന്ന തുകലശ്ശേരി കണ്ടത്തിൽപറമ്പിൽ വീട്ടിൽ അന്നമ്മ വർഗീസി‍ൻെറ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. ബോണറ്റിനുള്ളിൽനിന്ന്​ തീയാളുന്നത് കണ്ട സമീപത്തെ സ്ഥാപന ഉടമ അഗ്​നിരക്ഷാസേനക്ക്​ വിവരമറിയിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.