നാബ്​ഫിൻസ് ശാഖ പ്രവർത്തനം തുടങ്ങി

കോന്നി: നബാര്‍ഡി​ൻെറ സബ്സിഡിയറി കമ്പനിയായ നാബ്ഫിന്‍സി​ൻെറ 13ാമത്​ ശാഖ പ്രമാടം ഗ്രാമപഞ്ചായത്ത് വകയാറില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജിജി സജി ഉദ്​ഘാടനം ചെയ്തു. പ്രമാടം പഞ്ചായത്ത് പ്രസിഡൻറ് എന്‍. നവനിത്ത്, ബ്രാഞ്ച് മാനേജര്‍ അനി അരവിന്ദ്, നാബ്ഫിന്‍സ് മാനേജിങ്​ ഡയറക്ടര്‍ ജിജിമാമന്‍, റീജനല്‍ മാനേജര്‍ രാജേഷ് കൃഷ്ണന്‍, സി.ഡി.എസ് അംഗം മായ പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു. പാവപ്പെട്ട കുടുംബങ്ങളുടെ ഉന്നമനത്തിനായി നബാര്‍ഡ് തുടങ്ങിവെച്ച സ്വയംസഹായ പദ്ധതിയുടെ തുടര്‍ച്ചയായി നബാര്‍ഡും കര്‍ണാടക ഗവണ്‍മൻെറും മുഖ്യ ദേശീയ ബാങ്കുകളും ചേര്‍ന്ന് നടത്തുന്ന സംരംഭമാണ് നാബ് ഫിനാന്‍സ്. ചെറുകിട വായ്പകള്‍ ചെറിയ പലിശനിരക്കില്‍ ഗ്രൂപ്പ് സംവിധാനം വഴി പരസ്പരജാമ്യത്തില്‍ കൊടുക്കുന്ന പദ്ധതിയാണ് നാബ്ഫിനാന്‍സി​േൻറത്. ഇന്ത്യയില്‍ 16 സംസ്ഥാനങ്ങളിലായി 210 ബ്രാഞ്ചുകളുമായി ആറ് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സഹായമായി നാബ്ഫിഫിന്‍സ് കഴിഞ്ഞ 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ 12 ശാഖകളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.