മല്ലപ്പള്ളി: വനംൈകയേറ്റം ക്രമീകരിക്കാൻ പത്തനംതിട്ട ജില്ലയിൽനിന്ന് കേന്ദ്രത്തിനു നൽകിയ പട്ടിക നടപ്പാക്കരുതെന്ന് പൊന്തൻപുഴ സമരസമിതി, വനം വിജിലൻസ് ആൻഡ് ഇൻറലിജൻസ് ഡയറക്ടർ ഗംഗാ സിംഗിന് പരാതി നൽകി. 2019 ജനുവരിയിൽ സർക്കാർ നിശ്ചയിച്ച സർവേ പൂർണമാകുംവരെ കർഷകരുടെ ഭൂമി തർക്കഭൂമിയാണ്. തർക്കം പരിഹരിക്കാതെ തുടർനടപടി സ്വീകരിക്കുന്നത് നിയമപരമല്ല. വീണ്ടും സംയുക്ത സർവേ നടത്താൻ തീരുമാനം ഉണ്ടായതുകൊണ്ട് മുമ്പ് നടന്ന സംയുക്ത പരിശോധന പ്രകാരമുള്ള പട്ടിക അസാധുവായി. നോട്ടിഫിക്കേഷൻ പ്രകാരം 1771 ഏക്കർ ഉള്ള വലിയകാവ് വനം റീ സർവേ കഴിഞ്ഞപ്പോൾ 1898 ഏക്കർ ആയി. ഇതിനിടയിൽ ൈകയേറ്റം നടന്നെങ്കിൽ ഭൂമിയുടെ അളവ് കുറയുകയായിരുന്നു വേണ്ടതെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. 1958 നോട്ടിഫിക്കേഷന് വിരുദ്ധമായി പെരുമ്പെട്ടിയിലെ സർവേ നമ്പർ 283 /1 മുഴുവൻ വനമാണെന്ന് റിപ്പോർട്ട് എഴുതിയ റാന്നി ഡി.എഫ്.ഒ ആണ് അന്നുതൊട്ടു കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് കാരണം. സർവേ ഉടൻ പൂർത്തിയാക്കി അതിൻെറ ഫലം അനുസരിച്ച് പട്ടികയിൽ പരിഷ്കാരം വരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.