കേന്ദ്രം ലക്ഷ്യമിടുന്നത് ജനക്ഷേമം - കേന്ദ്ര മന്ത്രി

അടൂർ: സഹകരണ മേഖലയില്‍ റിസർവ്​ ബാങ്കി​ൻെറ മാര്‍ഗ നിർദേശക തത്ത്വങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് ഈ നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന ജനസമൂഹത്തി​ൻെറ ക്ഷേമമാണെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. പ്രവര്‍ത്തനരഹിതമാവുകയും നഷ്​ടത്തിലാവുകയും ചെയ്ത അര്‍ബന്‍ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് അഞ്ചുലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് തുകയുടെ വിതരണവുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടൂരിലെ കോഓപറേറ്റിവ് അര്‍ബന്‍ ബാങ്ക് ലിമിറ്റഡ്​ നിക്ഷേപകര്‍ക്ക്​ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രഡിറ്റ് ഗാരൻറി കോര്‍പറേഷന്‍ ഇടക്കാല ധനസഹായം വിതരണം ചെയ്​തു. നമ്മുടെ നാട്ടിലെ സഹകരണപ്രസ്ഥാനത്തി​ൻെറ ജനാധിപത്യ സ്വഭാവമാണ് അതിനെ വ്യത്യസ്ഥമാക്കുന്നത്​. ജനാഭിമുഖ്യ നിക്ഷേപ പദ്ധതികള്‍ ആവിഷ്‌കരിക്കാനും നടപ്പാക്കാനും പ്രേരിപ്പിക്കുന്നതും അതി​ൻെറ ജനാധിപത്യസ്വഭാവം കാരണമാണ്. റിസർവ്​ ബാങ്കി​ൻെറ ഇടപെടലുകള്‍ ഇനി അതിന് തടസ്സമാകുമോ എന്നതാണ് ചില കോണുകളില്‍നിന്നും ഉയര്‍ന്ന ആശങ്ക. വി. മുരളീധരന്‍ പറഞ്ഞു. കലക്ടര്‍ ദിവ്യ എസ്. അയ്യര്‍, എസ്.ബി.ഐ ചീഫ് ജനറല്‍ മാനേജര്‍ ശ്രീകാന്ത്, എസ്.എല്‍.ബി.സി കേരള കണ്‍വീനര്‍ പ്രേംകുമാര്‍ എന്നിവരും സംബന്ധിച്ചു. -- പടം: PTL45muraleedhar അടൂർ കോഓപറേറ്റീവ് അര്‍ബന്‍ ബാങ്ക് ലിമിറ്റഡ്​ നിക്ഷേപകര്‍ക്ക്​ ഇടക്കാല ധനസഹായ വിതരണ ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.