ശബരിമല കോളം........... നിലക്കൽ: ലക്ഷക്കണക്കിന് ഭക്തർ ആശ്രയിക്കുന്ന നിലക്കലിൽ ബസ് സ്റ്റാൻഡ് ഇതുവരെ തയാറാക്കിയിട്ടില്ല. യാർഡ് ടാർ പോലും ചെയ്യാത്തതിനാൽ പെടിശല്യംകൊണ്ട് നട്ടംതിരിയുകയാണ് തീർഥാടകരും കെ.എസ്.ആർ.ടി.സി ജീവനക്കാരും പൊലീസുകാരും. ശബരിമല തീർഥാടനത്തിൻെറ ബേസ് ക്യാമ്പായി നിലക്കൽ മാറിയിട്ട് വർഷങ്ങളാകുേമ്പാഴും അടിസ്ഥാനസൗകര്യം ഒരുക്കുന്നതിൽ പരാജയമാണ്. സ്വന്തം വാഹനങ്ങളിലെത്തുന്നവരടക്കം തീർഥാടകർക്ക് പമ്പയിലേക്ക് പോകുന്നതിന് ബസ് കയറേണ്ടതും മടങ്ങിവന്ന് ഇറങ്ങേണ്ടതും നിലക്കലിലാണ്. ഇതുവരെ മഴക്കാലമായിരുന്നതിനാൽ ചളിയായിരുന്നു തീർഥാടകർ നേരിട്ട പ്രശ്നം. മഴമാറി വെയിലായതോടെ പൊടിശല്യം രൂക്ഷമാണ്. മേൽക്കൂരക്കുള്ളിൽ ബസുകൾ പാർക്ക് ചെയ്യുംവിധം സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം. വാഹന പാർക്കിങ്ങിന് ഇവിടെ വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. ശൗചാലയങ്ങൾ, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നതിനും സൗകര്യങ്ങളുണ്ട്. ആയിരക്കണക്കിന് വാഹനങ്ങളാണ് നിലക്കലിൽ പാർക്ക് ചെയ്തിരിക്കുന്നത്. ഈ വാഹനങ്ങളിൽ എത്തുന്നവരെല്ലാം ബസ് കയറേണ്ട സ്റ്റാൻഡിനോടാണ് അധികൃതർ അവഗണന തുടരുന്നത്. പടം: PTL43nilackal നിലക്കലിലെ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് ഗ്രൗണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.