ഐ.ജി പി. വിജയന്‍ ദര്‍ശനം നടത്തി

ശബരിമല കോളം........ ശബരിമല: ശബരിമലയില്‍ പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കംകുറിച്ച പുണ്യം പൂങ്കാവനം പ്രോജക്ട് സ്​റ്റേറ്റ് നോഡല്‍ ഓഫിസറായ ഐ.ജി പി. വിജയന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. ദര്‍ശനത്തിനുശേഷം പുണ്യം പൂങ്കാവനത്തി​ൻെറ ഓഫിസ് സന്ദര്‍ശിച്ചു. വലിയ നടപ്പന്തല്‍, മാളികപ്പുറം ഫ്ലൈഓവര്‍ എന്നിവിടങ്ങളില്‍ ദിവസേന നടക്കാറുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. പ്ലാസ്​റ്റിക് മുക്തമായ ശബരിമലക്കായി പ്രയത്നിക്കാന്‍ അദ്ദേഹം ഭക്തരോട് അഭ്യര്‍ഥിച്ചു. സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫിസര്‍ ആര്‍. ആനന്ദ്, ആര്‍.എ.എഫ് കമാന്‍ഡൻറ്​ ജി. വിജയന്‍, ഡിവൈ.എസ്.പി രമേശ് കുമാര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ഫോട്ടോ അടിക്കുറിപ്പ്- PTL44vijayan പുണ്യം പൂങ്കാവനം ശുചീകരണ പ്രവര്‍ത്തനത്തില്‍ ഐ.ജി പി. വിജയന്‍ പങ്കാളിയായപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.