പത്തനംതിട്ട: ജില്ലക്ക് ഇന്ന് റോഡ് വികസന പദ്ധതികളുടെ ഉദ്ഘാടന ദിനം. നാളുകളായി മുറവിളി ഉയരുന്ന പദ്ധതികൾക്കാണ് തുടക്കംകുറിക്കുന്നത്. കേരള റോഡ് ഫണ്ട് ബോര്‍ഡിൻെറ ചുമതലയില്‍ കിഫ്ബിയില്‍നിന്ന് 46.80 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പത്തനംതിട്ട അബാന്‍ ജങ്ഷന് മേല്‍പാലത്തിൻെറ നിര്‍മാണ ഉദ്ഘാടനമാണ് പ്രധാനം. തിങ്കളാഴ്ച ഉച്ചക്ക് 12ന് പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡ് ഓപണ്‍ സ്റ്റേജിൽ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷതവഹിക്കും. കൈപ്പട്ടൂര്‍ വള്ളിക്കോട് റോഡ്, മുറിഞ്ഞകല്‍ അതിരുങ്കല്‍ പുന്നമൂട് കൂടല്‍ രാജഗിരി റോഡ്, തണ്ണിത്തോട് തേക്കുതോട് പ്ലാേൻറഷന്‍-കരിമാന്‍തോട് റോഡ്, അട്ടക്കുളം പാലം എന്നിവയുടെ നിർമാണ ഉദ്ഘാടനവും തിങ്കളാഴ്ച അതതിടങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. ദീര്‍ഘനാളായി തകര്‍ന്ന കൈപ്പട്ടൂര്‍ വള്ളിക്കോട് റോഡിന് കഴിഞ്ഞ ബജറ്റില്‍ ആറുകോടി വകയിരുത്തിയിരുന്നു. എട്ടു മാസം ആണ് നിര്‍മാണ കാലാവധി. കിഴക്കന്‍ മലയോര മേഖലയിലെ പ്രധാന റോഡായ മുറിഞ്ഞകല്ലില്‍നിന്ന് അതിരുങ്കല്‍ പുന്നമൂട് എത്തി കൂടല്‍ രാജഗിരി വഴി കലഞ്ഞൂര്‍ പാടം റോഡില്‍ എത്തുന്ന 15 കിലോമീറ്റര്‍ 15 കോടി വിനിയോഗിച്ചാണ് നിര്‍മിക്കുന്നത്. ഇരുതോട് പാലം, കാരക്കക്കുഴി പാലം തുടങ്ങിയവ പുനര്‍നിര്‍മിക്കും. 6.76 കോടി വിനിയോഗിച്ചാണ് തണ്ണിത്തോട്മൂഴി തേക്ക്‌തോട് പ്ലാേൻറഷന്‍ കരിമാന്‍ തോട് റോഡ് നിര്‍മിക്കുന്നത്. എട്ടുമാസമാണ് നിര്‍മാണ കാലാവധി. മല്ലപ്പള്ളി-ആനിക്കാട് പഞ്ചായത്തിലെ പുനര്‍നിര്‍മിക്കുന്ന അട്ടക്കുളം പാലത്തിൻെറ നിര്‍മാണ ഉദ്ഘാടനവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.