കുരമ്പാല-പൂഴിക്കാട്-വലക്കടവ്​ റോഡ്: കോൺഗ്രസ്​ പ്രതിഷേധം സംഘടിപ്പിക്കും

പന്തളം: കുരമ്പാല-പൂഴിക്കാട്-വലക്കടവ്​ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട്​ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ബുധനാഴ്ച മാർച്ചും ധർണയും നടത്തും. പന്തളത്തെ പ്രധാന ബൈപാസായി ഉപയോഗിക്കാവുന്ന റോഡ് തകർന്നിട്ട്​ വർഷങ്ങൾ കഴിഞ്ഞു. കാൽനടപോലും ദുസ്സഹമായിട്ടും അധികൃതരാരും തിരിഞ്ഞുനോക്കുന്നില്ല. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് നിത്യസംഭവമായി മാറി. സ്ഥലം എം.എൽ.എ വാഗ്ദാനങ്ങൾ നൽകുകയും പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്യാറുണ്ടെങ്കിലും റോഡി​ൻെറ നിർമാണത്തിനുവേണ്ട നടപടി ഇതേവരെ ആരംഭിച്ചിട്ടില്ല. നഗരസഭയുടെ വകയായ ഈ റോഡി​ൻെറ നിർമാണത്തിന് പ്രദേശ​െത്ത കൗൺസിലർമാർ ശ്രദ്ധ ചെലുത്തുന്നി​െല്ലന്നും കോൺഗ്രസ് ആരോപിച്ചു. പ്രതിഷേധ സൂചകമായി ബുധനാഴ്ച രാവിലെ 10ന് കോൺഗ്രസ് പ്രവർത്തകർ കുരമ്പാലയിൽനിന്ന്​ പൂഴിക്കാട്ടേക്ക്​ മാർച്ചും തുടർന്ന്​ ധർണയും നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.