അടൂർ: പന്നിവിഴ സൻെറ് തോമസ് വി.എച്ച്.എസ്.എസ്, എൻ.എസ്.എസ് യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണവും നാഷനൽ സർവിസ് സ്കീം പ്രവർത്തന ഉദ്ഘാടനവും കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ഡോ. വർഗീസ് പേരയിൽ നിർവഹിച്ചു. പ്രിൻസിപ്പൽ ബിന്ദു എലിസബത്ത് കോശി അധ്യക്ഷത വഹിച്ചു. അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര മനുഷ്യാവകാശദിനം ആചരിച്ചു. വനിത ശിശു വികസന വകുപ്പ്, പറക്കോട് അഡീഷനൽ ഐ.സി.ഡി.എസ്, ഗാന്ധിഭവൻ സർവിസ് സൻെറർ എന്നിവയുടെ നേതൃത്വത്തിലാണ് ആചരണം നടന്നത്. അഡ്വ. രശ്മി. എസ്, സ്നേഹ മേരി ബിനു എന്നിവർ ക്ലാസുകൾ നയിച്ചു. പി.ടി.എ പ്രസിഡൻറ് കെ.ഹരിപ്രസാദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സജി വർഗീസ്, സ്റ്റാഫ് സെക്രട്ടറി പി.ആർ. ഗിരീഷ്, സ്കൂൾ കൗൺസിലർ ഷൈമ എന്നിവർ സംസാരിച്ചു. ചിത്രം: PTL44human right അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നടന്ന സെമിനാർ അഡ്വ.രശ്മി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.