വീരസൈനികർക്ക് ആദരാഞ്ജലി

പന്തളം: കൂന്നൂരിൽ ഹെലികോപ്ടർ തകർന്ന്​ മരിച്ച സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത്, അദ്ദേഹത്തി‍ൻെറ ഭാര്യ മധുലിക, സൈനികർ എന്നിവർക്ക് പന്തളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ 467ാം നമ്പർ നാഷനൽ സർവിസ് സ്കീം യൂനിറ്റ് ആദരാഞ്ജലികൾ അർപ്പിച്ചു. കോഓഡിനേറ്റർ പി. പ്രീത നേതൃത്വം നൽകി. പി.ടി.എ പ്രസിഡൻറ് കെ.എ. ഗോപാലകൃഷ്ണൻ നായർ, പ്രിൻസിപ്പൽ കെ.ആർ. ഗീതാകുമാരി തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: പന്തളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ വീര സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.