വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരന് മർദനം

പന്തളം: കുടിശ്ശിക വരുത്തിയ വൈദ്യുതി കണക്​ഷൻ വിച്ഛേദിക്കാൻ എത്തിയ പന്തളം സെക്​ഷനിലെ കെ.എസ്.ഇ.ബി ജീവനക്കാരനെ മർദിച്ചെന്ന് പരാതി. പന്തളം സെക്​ഷനിലെ ലൈന്മാൻ വിനോദിനാണ് മർദനമേറ്റത്. മെഡിക്കൽ മിഷനിലെ തെക്കുഭാഗത്ത് അക്വാ ഫ്രഷ് എന്ന സ്ഥാപനത്തിലാണ് സംഭവം. വിനോദിനെ പന്തളം സി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കെ.എസ്.ഇ.ബി വർക്കേഴ്​സ്​ യൂനിയൻ (സി.ഐ.ടി.യു) പ്രതിഷേധിച്ചു. അടൂർ ഡിവിഷൻ പ്രസിഡൻറ് പി.എച്ച്. സുധീർ ഉദ്ഘാടനം ചെയ്തു. മർദിച്ചവർക്കെതിരെ ശക്തമായ വകുപ്പുകൾ ചേർത്ത് കേസെടുക്കണമെന്നാവശ്യപ്പെട്ട്​ പന്തളം പൊലീസിൽ പരാതി നൽകി. ജെ. റെജി അധ്യക്ഷത വഹിച്ചു. അനീഷ് കുമാർ, ലിജു എന്നിവർ സംസാരിച്ചു. ഫോട്ടോ: പന്തളം സെക്​ഷനിലെ ജീവനക്കാരനെ മർദിച്ചതിൽ പ്രതിഷേധിച്ച് നടന്ന യോഗം അടൂർ ഡിവിഷൻ പ്രസിഡൻറ് പി.എച്ച്. സുധീർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.