തിരുവല്ല: ആശാ വർക്കർമാരുടെ മിനിമം വേതനവും കോവിഡ് റിസ്ക് അലവൻസും വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആശാ വർക്കർമാർ തിരുവല്ല താലൂക്ക് ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി. വെള്ളിയാഴ്ച രാവിലെ നടന്ന ധർണ സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി.ആൻറണി ഉദ്ഘാടനം ചെയ്തു. ആശാ വർക്കേഴ്സ് യൂനിയൻ തിരുവല്ല യൂനിറ്റ് പ്രസിഡൻറ് മിനി സജി അധ്യഷതവഹിച്ചു. സെക്രട്ടറി ജമീല ഷംസുദ്ദീൻ സ്വാഗതം പറഞ്ഞു. - ആശാ വർക്കർമാർ തിരുവല്ല താലൂക്ക് ആശുപത്രിക്ക് മുന്നിൽ നടത്തിയ ധർണ സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി.ആൻറണി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.