റോഡ് അറ്റകുറ്റപ്പണിക്ക്​ പൗരസമിതി രൂപവത്​കരിച്ചു

പന്തളം: റോഡ് അറ്റകുറ്റപ്പണിക്ക്​ നാട്ടുകാർ പൗരസമിതി രൂപവത്​കരിച്ചു. പത്തോളം സ്വകാര്യബസുകൾ സർവിസ് നടത്തിയിരുന്ന കുരമ്പാല, തണ്ടാനുവിള ഭവദാസൻ മുക്ക് റോഡ്, കുടശ്ശനാട് ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള പ്രധാനപ്പെട്ട റോഡ്, എം.സി റോഡിനെയും കെ.പി റോഡിനെയും ബന്ധിപ്പിക്കുന്ന റോഡ് എന്നിവ രണ്ടുവർഷമായി തകർന്നു കിടക്കുകയാണ്. റോഡ് നിർമാണം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട കുരമ്പാല തെക്ക് ആക്​ഷൻ കൗൺസിൽ രൂപവത്​കരിച്ച്​ സമരം ആരംഭിക്കാൻ തിരുമാനിച്ചു. രക്ഷാധികാരി എ. രാമൻ, ചെയർമാൻ മാത്യു ശാമുവൽ, കൺവീനർ മണ്ണിൽ രാജപ്പൻ എന്നിവരെ യോഗം ​െതര​െഞ്ഞടുത്തു. ഫോട്ടോ: ആക്​ഷൻ കൗൺസിൽ രൂപവത്കരണ യോഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.