അടൂർ: നഗരത്തിൽ ജലവിതരണ പൈപ്പ് മാറ്റിയിടൽ പ്രവൃത്തികൾ അനന്തമായി നീളുന്നു. വെള്ളിയാഴ്ച ടൗണിൽ വൺവേ റോഡ് അവസാനിക്കുന്ന ഭാഗം വെട്ടിക്കുഴിച്ച് പൈപ്പിടൽ നടന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കി. ഏറെ തിരക്കുള്ള വൺവേ റോഡ് വെട്ടിപ്പൊളിച്ചതോടെ വാഹനങ്ങൾക്ക് ഇതുവഴി പോകാൻ കഴിയാത്ത സ്ഥിതിയാണ്. പുതുതായി ഇട്ട പ്രധാന പൈപ്പ് ലൈനിൽനിന്ന് കടകൾക്ക് കണക്ഷൻ നൽകുന്നതിനായി റോഡുകൾ പലഭാഗത്തും വെട്ടിക്കുഴിച്ചിട്ടിരിക്കുകയാണ്. ഇത്തരത്തിൽ റോഡിലെ കുഴികൾമൂലം ടൗൺ റോഡ് വഴിയുള്ള ഗതാഗതം ദുരിതപൂർണമാണ്. കുഴിയിൽ വീണ് അപകടത്തിൽപെടാതെ ടൗൺ കടന്നുകിട്ടണമെങ്കിൽ മെയ്വഴക്കംതന്നെ വേണമെന്നതാണ് അവസ്ഥ PTL42pipe adoor ജലവിതരണ പൈപ്പ് സ്ഥാപിക്കാൻ വെള്ളിയാഴ്ച ടൗണിലെ വൺവേ റോഡ് അവസാനിക്കുന്ന ഭാഗം വെട്ടിപ്പൊളിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.