വോളിബാൾ ക്യാമ്പ്

പത്തനംതിട്ട: കോഴഞ്ചേരി ഈസ്​റ്റ്​ ജനത സ്പോര്‍ട്സ്​ ക്ലബ്​ ആൻഡ്​ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ കോഴഞ്ചേരി ഈസ്​റ്റ്​ ജനത മിനി സ്​റ്റേഡിയത്തില്‍ 15 മുതല്‍ 12 ദിവസത്തെ വോളിബാള്‍ പരിശീലന ക്യാമ്പ് കുട്ടികള്‍ക്കായി നടത്തുന്നു. 12 വയസ്സിനും 17 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്കാണ് ക്യാമ്പ്. വോളിബാള്‍ കോച്ച് അജു സ്കറിയ പരിശീലനത്തിന് നേതൃത്വം നല്‍കും. ഫോണ്‍ : 9946120856, 04682212720 ....................... നാഷനല്‍ ലോക് അദാലത് നാളെ പത്തനംതിട്ട: കേരള സ്​റ്റേറ്റ് ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ നിർദേശ പ്രകാരം ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി ശനിയാഴ്​ച നാഷനല്‍ ലോക് അദാലത്​ സംഘടിപ്പിക്കും. അദാലത്തി​ൻെറ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതി-I, പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതി II, ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതി അടൂര്‍, ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതി റാന്നി, ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതി തിരുവല്ല എന്നീ കോടതികളില്‍ പെറ്റി കേസുകളില്‍ സ്പെഷല്‍ സിറ്റിങ് നടത്തും. ഫോണ്‍ : 0468 2220141. ............................ സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം പത്തനംതിട്ട: ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴില്‍ പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തില്‍ 2022 ജനുവരിയില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ നടത്തുന്ന പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആര്‍.ആര്‍.ബി തുടങ്ങി വിവിധ മത്സര പരീക്ഷകള്‍ക്ക്​ വേണ്ടിയുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം സൗജന്യമായിരിക്കും. ആറുമാസമാണ് പരിശീലന കാലാവധി. ക്ലാസുകള്‍ രാവിലെ 10 മുതല്‍ വൈകീട്ട്​ 3.30 വരെയാണ്. ജനറല്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, മലയാളം, ആനുകാലികം, ജനറല്‍ നോളഡ്ജ്, ഐ.ടി, സയന്‍സ്, ബാങ്കിങ്, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളില്‍ പ്രഗല്​ഭരായ അധ്യാപകര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20ന് വൈകീട്ട് അഞ്ച് വരെ. ഫോൺ: 8281165072, 9961602993.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.