പത്തനംതിട്ട: മാക്കാംകുന്ന് പള്ളിയങ്കണത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പതിനായിരത്തോളം രൂപ മോഷ്ടിച്ചു. മോഷ്ടാവിൻെറ ചിത്രം പള്ളിയിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്. രാവിലെ പള്ളി വൃത്തിയാക്കാനെത്തിയപ്പോഴാണ് വഞ്ചി കുത്തിത്തുറന്ന നിലയിൽ കണ്ടത്. ഭാരവാഹികൾ വിവരമറിയിച്ചതിനെ തുടർന്ന് പത്തനംതിട്ട പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. ബുധനാഴ്ച ഉച്ചക്ക് 1.45നാണ് സംഭവം. പ്രാർഥിക്കാനെന്ന വ്യാജേന എത്തിയ ആളാണ് മോഷണം നടത്തിയത്. ഇൗ സമയം പള്ളിയിൽ ആളുകൾ കുറവായിരുന്നു. കുറേനേരം അകത്ത് കറങ്ങിയശേഷം സമീപത്തെ ബെഞ്ചിൽ മോഷ്ടാവ് ഇരിക്കുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. തുടർന്ന് ചിത്രത്തിന് സമീപത്തായി കസേരയിൽ വെച്ചിരുന്ന നേർച്ച വഞ്ചിയുമായി മുകളിലത്തെ നിലയിലേക്ക് കയറിപ്പോകുകയായിരുന്നു. ഇവിടെ വെച്ച് വഞ്ചി കുത്തിപ്പൊളിച്ച് പണവുമായി ഇയാൾ പുറത്തേക്ക് പോയി. Photo. മോഷണം നടന്ന സ്ഥലത്ത് പൊലീസ് തെളിവ് ശേഖരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.