പ്രതിഭകൾക്ക് ആദരം

പന്തളം: ബാലസംഘം പന്തളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭസംഗമം ബാലസംഘം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പ്രഫ. ടി.കെ.ജി. നായർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡൻറ്​ ജസ്​റ്റിൻ തോമസ് അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിലും മത്സരങ്ങളിലും ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. നാടക നടൻ തോമ്പിൽ രാജശേഖരൻ ഉപഹാരം കൈമാറി. ബാലസംഘം പന്തളം ഏരിയ കമ്മിറ്റി ബാൻഡ് സെറ്റ് ട്രൂപ്പിൻെറ ഉദ്ഘാടനം സി.പി.എം പന്തളം ഏരിയ ആക്ടിങ് സെക്രട്ടറി ആർ. ജ്യോതികുമാർ നിർവഹിച്ചു. ബാലസംഘം ജില്ല സെക്രട്ടറി അഭിജിത്ത് സജീവ്, ജില്ല എക്സിക്യൂട്ടിവ് അംഗം ജയകൃഷ്ണൻ പള്ളിക്കൽ, ജില്ല കമ്മിറ്റി അംഗം ജി. പൊന്നമ്മ, ഏരിയ കോഓഡിനേറ്റർ അനിൽ പനങ്ങാട്, ഏരിയ കൺവീനർ ഫിലിപ്പോസ് വർഗീസ്, ഏരിയ സെക്രട്ടറി സൗമ്യ രവി എന്നിവർ സംസാരിച്ചു. ഫോട്ടോ : പ്രതിഭസംഗമം ബാലസംഘം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പ്രഫ. ടി.കെ.ജി. നായർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.