'കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം'

പത്തനംതിട്ട: കേരളത്തിലെ പരിസ്ഥിതിയെ തകർക്കുന്ന കെ റെയിൽ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയാറാകണമെന്ന് യൂനിവേഴ്സൽ സർവിസ് എൻവയൺമൻെറൽ അസോസിയേഷൻ ആവശ്യപ്പെട്ടു. പദ്ധതിക്ക്​ ആവശ്യമായ മണ്ണ്, കരിങ്കല്ല് അടക്കം ഖനനം ചെയ്യേണ്ടി വരും എന്നതിനാൽ ജില്ലയുടെ പശ്ചിമമേഖല ആകെ തകരും. പ്രകൃതിദുരന്തത്താൽ ദുരിതം അനുഭവിക്കുന്ന ജില്ലയുടെ കിഴക്കൻമേഖലയായ റാന്നിക്കും കോന്നിക്കും പുറമെ ഇതി​ൻെറ ദുരിതം പേറുന്ന അപ്പർ കുട്ടനാടൻ മേഖലയും നാമാവശേഷമാകുന്ന അവസ്ഥയിലേക്ക് എത്തുമെന്നും ജില്ല കമ്മിറ്റി വിലയിരുത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് വി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ വി.ജി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ................... ഗതാഗതം നിരോധിച്ചു മല്ലപ്പള്ളി: കുളങ്ങരക്കാവ് ക്ഷേത്രപടി റോഡ് ഒന്നാം കിലോമീറ്ററിൽ കലുങ്ക് നിർമാണം ആരംഭിക്കുന്നതിനാൽ വ്യാഴാഴ്ച മുതൽ ഗതാഗതം പൂർണമായി നിരോധിച്ചു. പൊതുജനങ്ങൾ അനുബന്ധപാതകൾ ഉപയോഗിക്കണമെന്ന് മല്ലപ്പള്ളി പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം അസി. എൻജിനീയർ അറിയിച്ചു. .......................... ബാലാവകാശ കമീഷന്‍ കേസെടുത്തു പത്തനംതിട്ട: സ്‌കൂള്‍ വിദ്യാർഥികളെ വഴിയില്‍ തടഞ്ഞുനിർത്തി ബാഡ്ജ് ധരിപ്പിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ.വി. മനോജ്കുമാര്‍ സ്വമേധയയാണ് കേസെടുത്തത്. ചുങ്കപ്പാറ കോട്ടാങ്ങൽ സൻെറ്​ ജോര്‍ജ് ഹൈസ്‌കൂളിലെ എല്‍.പി വിഭാഗം കുട്ടികളുടെ വസ്ത്രത്തിലാണ് തിങ്കളാഴ്ച രാവിലെ ചിലര്‍ ബാഡ്ജ് കുത്തിയത്. ഇത് സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും പത്തനംതിട്ട ജില്ല പൊലീസ് മേധാവിക്കും ബാലാവകാശ കമീഷന്‍ നിര്‍ദേശം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.