സന്ദീപിൻെറ കൊലപാതകം: പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തും -മന്ത്രി പി. രാജീവ് തിരുവല്ല: സന്ദീപിൻെറ കൊലപാതകത്തിലെ പ്രതികളെ എല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരാനും പരമാവധി ശിക്ഷ ഉറപ്പുവരുത്താനും വേണ്ട എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഒരു സംഘർഷവുമില്ലാത്ത ഒരു പ്രദേശത്ത് ഇത്തരത്തിൽ കൊലപാതകം നടത്തിയതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ട്. അത് നാട് തിരിച്ചറിയും. കൊല്ലപ്പെട്ട സി.പി.എം നേതാവ് സന്ദീപ് കുമാറിൻെറ വീട്ടിലെത്തി മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കുടുംബത്തെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ പാർട്ടി കൈക്കൊണ്ടിട്ടുണ്ട്. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം അഡ്വ.ആർ. സനൽകുമാർ, തിരുവല്ല ഏരിയ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി. ആൻറണി, ഏരിയ കമ്മിറ്റി അംഗം അഡ്വ.പ്രമോദ് ഇളമൺ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.