പത്തനംതിട്ട: സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് ഭാരത് (സവാബ്) സംസ്ഥാന സമ്മേളനം 11ന് തിരുവല്ല സത്രം ഓഡിറ്റോറിയത്തിൽ നടക്കുെമന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30ന് പ്രതിനിധിസമ്മേളനം. വൈകീട്ട് നാലിന് സാംസ്കാരിക സമ്മേളനം കെ.ബി. ഗണേഷ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജീവകാരുണ്യ ധനസഹായ വിതരണവും കലാകാരന്മാരെ ആദരിക്കലും നടക്കും. പൊതുസ്ഥലങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ അനുമതി ലഭിക്കാത്തതുകാരണം കലാവിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ജീവിതം ദുരിതപൂർണമാെണന്ന് ഭാരവാഹികൾ പറഞ്ഞു. മറ്റെല്ലാ വിഭാഗങ്ങൾക്കും ഇളവുകൾ നൽകിയിട്ടും പൊതുവേദികളിൽ കലാപരിപാടികൾ അവതരിപ്പിക്കാനാവാത്ത സാഹചര്യമാണ്. പരിപാടികൾ അവതരിപ്പിക്കാനുള്ള ചില ഇളവുകൾ സർക്കാർതലത്തിൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംഘാടകർ അതിന് തയാറാകാത്ത സ്ഥിതിയാണ്. ആളുകൾ വന്നെത്തുമ്പോൾ രോഗവ്യാപനം ഉണ്ടാകുമെന്ന ആശങ്കയും സംഘാടകർ പങ്കുവെക്കുന്നുണ്ട്. കലക്ടറുടെ മുൻകൂർ അനുമതി വാങ്ങി വേണം പരിപാടികൾ അവതരിപ്പിക്കേണ്ടത്. ഇതിന് സംഘാടകർ തയാറാകാറുമില്ല. ഈ സാഹചര്യത്തിൽ നിലവിെല ഉത്തരവ് പിൻവലിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ രക്ഷാധികാരി ഡോ. നിരണം രാജൻ, പ്രസിഡൻറ് സാബു ഐക്കരേത്ത്, ജനറൽ സെക്രട്ടറി മധു ഡി. വായ്പൂര്, െവെസ് പ്രസിഡൻറ് ശ്രീദേവി ശ്രീകുമാർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.