തിരുവല്ല: ഇടിമിന്നലേറ്റ് കൊടിമരം തകർന്ന തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ സന്ദർശനം നടത്തി. ബുധനാഴ്ച രാവിലെ എട്ടോടെ ആയിരുന്നു സന്ദർശനം. തിരുവല്ല ദേവസ്വം അസി.കമീഷണർ കെ.ആർ. ശ്രീലത, ക്ഷേത്രം സബ് ഗ്രൂപ് ഓഫിസർ കെ.ആർ. ഹരിഹരൻ, ക്ഷേത്രം അഡ്ഹോക് കമ്മിറ്റി കൺവീനർ ആർ.പി. ശ്രീകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ........................... കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്ക് തിരുവല്ല: തിരുവല്ല ബൈപാസിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികനായിരുന്ന വള്ളംകുളം സ്വദേശി പ്രദീപിനാണ് പരിക്കേറ്റത്. ബൈപാസിലെ ബി വൺ - ബി ടു ജങ്ഷനിൽ ബുധനാഴ്ച രാവിലെ ഏഴോടെ ആയിരുന്നു അപകടം. കോട്ടയം സ്വദേശി സഞ്ചരിച്ച കാർ പ്രദീപ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ പ്രദീപിനെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.