സ്കൂൾ കുട്ടികളുടെ വസ്ത്രത്തിൽ സ്​റ്റിക്കർ പതിച്ചത് വിവാദമായി

മല്ലപ്പള്ളി: ചുങ്കപ്പാറയിൽ കോട്ടാങ്ങൽ സൻെറ് ജോർജ് ഹൈസ്കൂളിലെ കുട്ടികളുടെ വസ്ത്രത്തിൽ സ്​റ്റിക്കർ പതിച്ചത് വിവാദമായി. തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് വന്ന കുട്ടികളുടെ വസ്​ത്രത്തിൽ റോഡിലും സ്കൂൾ കവാടത്തിലും വെച്ചാണ് സ്​റ്റിക്കർ പതിച്ചത്. ശ്രദ്ധയിൽപെട്ട അധ്യാപകർ ഇത്​ നീക്കം ചെയ്തു. സംഭവം വിവാദമായതോടെ സ്കൂൾ പി.ടി.എ പെരുമ്പെട്ടി പൊലീസിൽ പരാതി നൽകി. സംഭവം ഏറ്റെടുത്ത് രാഷ്​ട്രീയ പാർട്ടികൾ രംഗത്തെത്തിയതോടെ സംഘർഷം ഉണ്ടാകാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പ്രചാരണം വർഗീയധ്രുവീകരണത്തിന്​ -കാമ്പസ് ഫ്രണ്ട് പത്തനംതിട്ട: ബാബരി മസ്ജിദ് തകർത്തതി​ൻെറ ഓർമദിനത്തിൽ കാമ്പസുകൾ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച ബാഡ്ജ് വിതരണത്തെ തെറ്റായരീതിയിൽ പ്രചരിപ്പിച്ച് സമൂഹത്തിൽ ഛിദ്രതയുണ്ടാക്കാനുള്ള ബി.ജെ.പി ഉൾപ്പെടെയുള്ള സംഘ്​പരിവാര ചേരികളുടെ ശ്രമത്തെ പൊതുസമൂഹം തിരിച്ചറിയണമെന്നും വ്യാജപ്രചാരണത്തെ തള്ളിക്കളയണമെന്നും കാമ്പസ് ഫ്രണ്ട് ജില്ല പ്രസിഡൻറ്​ അജ്മൽ പി.എസ്. ബാബരി കാമ്പയി​ൻെറ ഭാഗമായി ബാഡ്ജ് വിതരണം ചെയ്യുകയും ആവശ്യപ്പെട്ടവർക്ക് കുത്തിനൽകുകയുമാണ് ചെയ്തത്. ഒരാളെയും നിർബന്ധിച്ച് ബാഡ്ജ് ധരിപ്പിച്ചിട്ടില്ലെന്ന്​ അദ്ദേഹം പറഞ്ഞു. മതസൗഹാർദം തകർക്കാനുള്ള ഗൂഢശ്രമം -ബി.ജെ.പി പത്തനംതിട്ട: സ്‌കൂൾ വിദ്യാര്‍ഥികളെ റോഡില്‍ തടഞ്ഞുനിര്‍ത്തി പോപുലര്‍ ഫ്രണ്ടുകാരുടെ അതിക്രമം സാമുദായിക അന്തരീക്ഷം കലുഷിതമാക്കാനും മതസൗഹാർദം തകർക്കാനുമുള്ള ഗൂഢ ശ്രമമാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ്​ വി.എ. സൂരജ്. കുട്ടികളില്‍ പലരും ഇത്​ വേണ്ടെന്ന് അറിയിച്ചെങ്കിലും ബലം പ്രയോഗിച്ച് സ്​റ്റിക്കര്‍ പതിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.