മല്ലപ്പള്ളിയിൽ മദ്യപാനികളുടെ വിളയാട്ടം

മല്ലപ്പള്ളി: തിരുവല്ല-മല്ലപ്പള്ളി റോഡിൽ മദ്യപാനികളുടെ വിളയാട്ടം പതിവാകുന്നു. കഴിഞ്ഞദിവസം തിരുവല്ല റോഡിൽ പഞ്ചായത്ത് ഓഫിസിന് സമീപം മദ്യലഹരിയിലായിരുന്ന യുവാവ് നിരവധിപേരെ മർദിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കീഴ്​വായ്പ്പൂര് പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഇയാൾ പൊലീസിനെയും അസഭ്യം പറയുകയായിരുന്നു. പൊലീസും നാട്ടുകാരും ഇയാളെ വീട്ടിൽ എത്തിക്കുകയായിരുന്നു. മദ്യംവാങ്ങി സമീപത്ത് എവിടെയെങ്കിലും ഇരുന്ന് കൂട്ടംകൂടി മദ്യപിച്ച ശേഷം അസഭ്യം പറഞ്ഞ് റോഡിലൂടെ നടക്കുന്നത്​ പതിവ്​ കാഴ്​ചയാണ്​. ആവശ്യക്കാർക്ക് മദ്യപിക്കുന്നതിനാവശ്യമായ സൗകര്യങ്ങളും മറ്റും ഒരുക്കിനൽകുന്നതിനായി പ്രവർത്തിക്കുന്ന പെട്ടിക്കടകളും നിരവധിയാണ്. അധികൃതരുടെ അനങ്ങാപ്പാറ നയമാണ് ഇതിന് കാരണമെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. പരാതികൾ ഏറുമ്പോൾ എക്സൈസും പൊലീസും പേരിനൊരു പരിശോധന നടത്തി മടങ്ങുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.