റാന്നി: റബർ കൃഷിക്കാരെ സഹായിക്കാൻ അങ്ങാടി പഞ്ചായത്ത് 84ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കുന്നു. പഞ്ചായത്ത്തല ഉദ്ഘാടനം ചൊവ്വാഴ്ച തൃക്കോമലയിൽ നടക്കും. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ 25 ഹെക്ടർ റബർ തോട്ടങ്ങളിൽ ഇടവിളയായി കാപ്പി കൃഷി ചെയ്യുന്നതാണ് പദ്ധതി. ഇതിനായി വയനാട്ടിൽനിന്ന് മുന്തിയ ഇനം കാപ്പി തൈകൾ എത്തിച്ചു. കൃഷിവകുപ്പ്, എം.ജി.എൻ.ആർ.ജി.ഇ.എസ് എന്നിവ സംയുക്തമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. അപേക്ഷ സമർപ്പിച്ച കൃഷിക്കാർക്ക് ആവശ്യമായ തൈകൾ സൗജന്യമായും ഇതിനുള്ള വളത്തിൻെറ വിലയുടെ 75 ശതമാനം തുക സബ്സിഡിയായും നൽകും. തൈകൾ പരിപാലിക്കുന്നത് തൊഴിലുറപ്പ് തൊഴിലാളികളാണ്. വിലത്തകർച്ചമൂലം പരിപാലനത്തിൽനിന്ന് കൃഷിക്കാർ മുഖം തിരിക്കുന്നതിനാൽ റബർ തോട്ടങ്ങൾ കാട്ടുമൃഗങ്ങളുടെ താവളമായി. വ്യാപകമായ പരാതി ഉയർന്നതോടെയാണ് പരിഹാരമായി തോട്ടങ്ങളിൽ കാപ്പി കൃഷി ചെയ്തുനൽകാനുള്ള പദ്ധതി പഞ്ചായത്ത് ആവിഷ്കരിച്ചത്. തൈകൾ നടുന്ന തോട്ടങ്ങളിലെ കാടുകൾ പൂർണമായും നീക്കി കാപ്പി ചെടികൾ സംരക്ഷിക്കുന്നതോടെ ഇത്തരം തോട്ടങ്ങളിലെ കാട്ടു മൃഗങ്ങളുടെ ശല്യം ഒഴിവാകും. റബറിന് പുറമെ കാപ്പി ചെടിയിൽനിന്നുള്ള അധിക വരുമാനവും കർഷകർക്ക് ലഭിക്കും. വിപുലമായ പ്രചാരണം നടത്തിയിരുന്നെങ്കിലും ഒട്ടുമിക്ക കൃഷിക്കാരും അപേക്ഷ നൽകാൻ തയാറായില്ല. അപേക്ഷ സമർപിച്ച മുഴുവൻ കർഷകർക്കും സഹായം അനുവദിച്ചു. 12,000 കാപ്പി തൈകളാണ് എത്തിച്ചത്. തൈകൾക്കും വളം സബ്‌സിഡിയിലുമായി അഞ്ചുലക്ഷം രൂപയാണ് പഞ്ചായത്തിൽനിന്ന് ചെലവഴിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി ഇനത്തിൽ 78 ലക്ഷം രൂപയും നൽകും. അടുത്തവർഷം കൂടുതൽ തോട്ടങ്ങളിൽ പദ്ധതി വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നു. പഞ്ചായത്ത്തല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10ന് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു റെജി നിർവഹിക്കും. ptl rni_1 coffee
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.